Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 16, 2026 | 03:39 PM

2027 റമദാൻ ഫെബ്രുവരി 8-ന് ആരംഭിച്ചേക്കും

by Raneesha Razak
ദുബായ് : 2027-ലെ വിശുദ്ധ റമദാൻ മാസം ഫെബ്രുവരി 8 തിങ്കളാഴ്ച ആരംഭിക്കാൻ സാധ്യതയുള്ളതായി ജ്യോതിശാസ്ത്ര പ്രവചനങ്ങൾ. എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ ‘അൽ ഖലീജ്’ പത്രത്തോട് വ്യക്തമാക്കിയതനുസരിച്ച്, ഇത്തവണത്തെ റമദാൻ വ്രതം 29 അല്ലെങ്കിൽ 30 ദിവസമായിരിക്കും.
റമദാൻ 29 അല്ലെങ്കിൽ 30 ദിവസം നീണ്ടുനിൽക്കുന്നതിനനുസരിച്ച് ഈദുൽ ഫിത്വർ (ചെറിയ പെരുന്നാൾ) മാർച്ച് 9 ചൊവ്വാഴ്ചയോ മാർച്ച് 10 ബുധനാഴ്ചയോ വരാനാണ് സാധ്യത.
റമദാനിൽ പുലർച്ചെ (സുഹൂർ) മുതൽ സൂര്യാസ്തമയം (ഇഫ്താർ) വരെയാണ് വിശ്വാസികൾ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് വ്രതമനുഷ്ഠിക്കുന്നത്. പ്രാർത്ഥനകൾക്കും ദാനധർമ്മങ്ങൾക്കും ആത്മീയ വിശുദ്ധിക്കും പരസ്പര സൗഹാർദ്ദം പുതുക്കലിനുമുള്ള സമയം കൂടിയാണിത്. അതേസമയം, മാസം ആരംഭിക്കുന്നതും പെരുന്നാൾ ദിനങ്ങളും സംബന്ധിച്ച അന്തിമ തീരുമാനം യു.എ.ഇയിലെ ഔദ്യോഗിക മാസപ്പിറവി നിരീക്ഷണ സമിതിയുടെ പ്രഖ്യാപനത്തിന് വിധേയമായിരിക്കും.

You may also like