Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 17, 2026 | 02:51 PM

പാഴാകുന്ന വസ്ത്രങ്ങൾക്ക് പുതുജീവൻ നൽകി ദുബായ് വിദ്യാർത്ഥിനി

by Raneesha Razak
ദുബായ് : അധ്യയനവർഷാവസാനം വസ്ത്രങ്ങൾ ഉപേക്ഷിക്കപ്പെടുന്നതും പാഴാക്കി കളയുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, ഉപയോഗപ്രദമായ വസ്ത്രങ്ങൾ മറ്റുള്ളവർക്ക് ഉപകാരപ്രദമായ രീതിയിൽ പുനരുപയോഗിക്കാനുള്ള മാർഗ്ഗവുമായി ദുബായിലെ 17 വയസ്സുകാരി അസൂറ ലാൽ. ഈ ആശയത്തെ കേന്ദ്രീകരിച്ച് അധ്യാപകരുടെയും സ്കൂൾ അധികൃതരുടെയും പിന്തുണയോടെ “ത്രെഡ്സ് ഓഫ് ചേഞ്ച്” (Threads of Change) എന്ന പദ്ധതിക്ക് താരം തുടക്കമിട്ടു.
ഡൽഹിയിൽ ജനിച്ച അസൂറ 11-ാം വയസ്സിലാണ് ദുബായിലേക്ക് എത്തുന്നത്. കഴിഞ്ഞ വർഷം രണ്ട് ആഴ്ചകളിലായി നടപ്പിലാക്കിയ ആദ്യ ഡ്രൈവിലൂടെ 60-ലധികം വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നുമായി 200 കിലോഗ്രാമിലധികം വസ്ത്രങ്ങളാണ് ശേഖരിച്ച് നൽകാനായത്. പദ്ധതി വിജയം കണ്ടതോടെ രണ്ടാം വർഷത്തിലേക്ക് കടന്ന പദ്ധതിയുടെ ശേഖരണ സമയം അഞ്ച് ആഴ്ചകളായി ദീർഘിപ്പിച്ചിട്ടുണ്ട്.

You may also like