Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 16, 2026 | 11:13 AM

എ ഡി എം എഫ് – ഡൊൾചെ & ഗബ്ബാന അവാർഡ് എമിറാത്തി ഡിസൈനർക്ക്

by Raneesha Razak
അബൂദബി : പ്രശസ്തമായ എ ഡി എം എഫ് – ഡൊൾചെ & ഗബ്ബാന ഡിസൈൻ അവാർഡ് (ADMAF x Dolce&Gabbana Design Award) എമിറാത്തി ഫാഷൻ ഡിസൈനർ മൈത്ത അൽ അൻസാരി സ്വന്തമാക്കി. ഇറ്റാലിയൻ ഫാഷൻ ബ്രാൻഡായ ഡൊൾചെ & ഗബ്ബാനയുടെ മിലാനിലെ ആസ്ഥാനത്ത് ആറുമാസത്തെ ഇന്റേൺഷിപ്പാണ് സമ്മാനമായി ലഭിക്കുന്നത്. ഈ ഇന്റേൺഷിപ്പ് 2027 ജനുവരിയിൽ ആരംഭിക്കും.
അബുദാബി മ്യൂസിക് ആൻഡ് ആർട്സ് ഫൗണ്ടേഷനും (ADMAF) പ്രമുഖ ഇറ്റാലിയൻ ഫാഷൻ ഹൗസും സംയുക്തമായാണ് ഈ പുരസ്കാരം നൽകി വരുന്നത്. പൂക്കൾ, ലേസ്, പാച്ച് വർക്ക്, കൈകൊണ്ട് വരയ്ക്കൽ, എംബ്രോയിഡറി എന്നിവയുടെ സഹായത്തോടെ എമിറാത്തി അബായയെ പുനരാവിഷ്കരിക്കാനായിരുന്നു ഈ വർഷത്തെ മത്സരത്തിൽ വളർന്നുവരുന്ന ഡിസൈനർമാർക്ക് നൽകിയ പ്രധാന വെല്ലുവിളി.

You may also like