Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 16, 2026 | 11:12 AM

ഇത്തിഹാദ് റെയിൽ – ദുബായ് മെട്രോ പുതിയ കാൽനടപ്പാലം തുറന്നു

by Raneesha Razak
ദുബായ് : ഇത്തിഹാദ് റെയിൽവേ നെറ്റ്‌വർക്കിനെയും ദുബായ് മെട്രോയെയും പരസ്പരം ബന്ധിപ്പിക്കുന്ന പുതിയ കാൽനടപ്പാലം ഒക്ടോബർ 15 വ്യാഴാഴ്ച യാത്രക്കാർക്കായി തുറന്നു നൽകി. ഇത്തിഹാദ് റെയിലിന്റെ അൽ യലായീസ് സ്റ്റേഷനെയും ദുബായ് മെട്രോയുടെ റെഡ് ലൈനിലുള്ള ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് സ്റ്റേഷനെയുമാണ് ഈ എയർ കണ്ടീഷൻ ചെയ്ത പാലം വഴി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നത്.
375 മീറ്റർ നീളമുള്ള ഈ പൂർണ്ണമായി അടച്ച നടപ്പാലത്തിലൂടെ വെറും അഞ്ച് മിനിറ്റ് നടന്ന് യാത്രക്കാർക്ക് ഒരു നെറ്റ്‌വർക്കിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ സാധിക്കും. ഇതിനായി ടാക്സികളെയോ മറ്റ് റോഡ് ഗതാഗത മാർഗ്ഗങ്ങളെയോ ആശ്രയിക്കേണ്ടതില്ല. ട്രെയിൻ സ്റ്റേഷനിൽ നിന്നും മെട്രോയിലേക്ക് പാലം വഴി നടക്കുന്ന ദൃശ്യങ്ങളും യാത്രാസമയവും വ്യക്തമാക്കുന്ന വീഡിയോ ഇത്തിഹാദ് റെയിൽ ഔദ്യോഗികമായി പങ്കുവെച്ചിട്ടുണ്ട്.

You may also like