Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 16, 2026 | 11:57 AM

ഉമ്മുൽ ഖുവൈനിൽ പാർക്കിങ്ങിനും വികസനത്തിനും പുതിയ നിയമങ്ങൾ

by Raneesha Razak
ഉമ്മുൽ ഖുവൈൻ : ഉമ്മുൽ ഖുവൈൻ എമിറേറ്റിൽ വാഹന പാർക്കിങ് നിയന്ത്രിക്കുന്നതടക്കം പുതിയ നിയമങ്ങൾ നിലവിൽ വന്നു. സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയാണ് പുതിയ നിയമങ്ങളും ഉത്തരവുകളും പുറപ്പെടുവിച്ചത്.
എമിറേറ്റിലെ പൊതു-സ്വകാര്യ പാർക്കിങ് സ്ഥലങ്ങൾ, റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുടെ കീഴിലുള്ള പ്രദേശങ്ങൾ എന്നിവ നിയന്ത്രിക്കുന്നതിനാണ് 2026-ലെ 5-ാം നമ്പർ നിയമം കൊണ്ടു വന്നിരിക്കുന്നത്. ഇതിനുപുറമെ, പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം നിയമപരമായി നിയന്ത്രിക്കുന്നതിനായുള്ള 2026-ലെ 4-ാം നമ്പർ നിയമവും, പ്രായപൂർത്തിയാകാത്തവരുടെ ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതിനായി എൻഡോവ്മെന്റ് കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള 2026-ലെ 3-ാം നമ്പർ ഡെക്രിയും ഭരണാധികാരി പുറത്തിറക്കിയിട്ടുണ്ട്.

You may also like