Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 06:54 PM

ഡ്യൂട്ടിക്കപ്പുറം കാരുണ്യവുമായി ദുബായ് പോലീസ്

by Raneesha Razak
ദുബായ് : ഔദ്യോഗിക കൃത്യനിർവ്വഹണത്തിനപ്പുറം മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ദുബായ് പോലീസ് ഉദ്യോഗസ്ഥരുടെ മാതൃകാപരമായ ഇടപെടൽ. പണമില്ലാതെ വഴിയിൽ കുടുങ്ങിയ വിദേശ ടൂറിസ്റ്റിന് തുണയായതും, പ്രസവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ അമ്മയുടെ ജീവൻ രക്ഷിക്കാൻ രക്തവുമായി ആശുപത്രിയിലെത്തിയതുമായ രണ്ട് സംഭവങ്ങളാണ് ദുബായ് പോലീസ് വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്.
ദുബായ് പോലീസ് ഡെപ്യൂട്ടി ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ധഹി ഖൽഫാൻ തമീം രചിച്ച ‘ഓപ്പറേഷൻസ് മാനേജ്മെന്റ്: ദ ആർട്ട് ഓഫ് ക്രിട്ടിക്കൽ നോട്ടിഫിക്കേഷൻസ്, ക്രൈസിസ്, ആന്റ് ഡിസാസ്റ്റേഴ്സ്’ എന്ന പുസ്തകത്തിലാണ് ഈ സംഭവങ്ങൾ വിശദീകരിച്ചിരിക്കുന്നത്.
കയ്യിൽ പണമില്ലാതെയും താമസിക്കാൻ ഇടമില്ലാതെയും രാത്രി വഴിയിൽ കഴിയേണ്ടി വന്ന യൂറോപ്യൻ ടൂറിസ്റ്റിനാണ് ദുബായ് പോലീസ് ഉദ്യോഗസ്ഥർ അപ്രതീക്ഷിത സഹായവുമായി എത്തിയത്. പ്രസവത്തെ തുടർന്ന് കനത്ത രക്തസ്രാവം മൂലം ഗുരുതരാവസ്ഥയിലായ യുവതിയുടെ ജീവൻ രക്ഷിക്കാൻ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ ഉടൻ ആശുപത്രിയിലെത്തി രക്തം നൽകി. അത്യാഹിത ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന ‘ടച്ച് ഓഫ് എ ബട്ടൺ’ (SOS) സംവിധാനത്തിന്റെ പ്രാധാന്യവും സാങ്കേതികവിദ്യയ്‌ക്കൊപ്പം ഉദ്യോഗസ്ഥരുടെ മനുഷ്യത്വപരമായ ഇടപെടലുകളും ഈ സംഭവങ്ങൾ വ്യക്തമാക്കുന്നു.

You may also like