Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 10:47 PM

പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ ദുബായ് പോലീസിന്റെ ‘പൾസ്’ റൂം പ്രവർത്തനസജ്ജം

by Raneesha Razak
ദുബായ് : പൊതുജനങ്ങളുടെ പരാതികൾ വേഗത്തിൽ പരിഹരിക്കാനും അവയുടെ തുടർനടപടികൾ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ട് ദുബായ് പോലീസ് പുതിയ ‘പൾസ്’ (Pulse) റൂം പ്രവർത്തനമാരംഭിച്ചു. ദുബായ് സർക്കാരിന്റെ ’04’ പ്ലാറ്റ്‌ഫോം വഴി ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യുന്ന ഈ പുതിയ സംവിധാനം, കർശനമായ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ച് കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ സഹായിക്കും.
ദുബായ് പോലീസ് അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്‌സ് ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഡോ. അഹമ്മദ് സാൽ ബിൻ കൃഷ്ണ അൽ മുഹൈരി പുതിയ സൗകര്യം പരിശോധിച്ചു. പരാതികൾ സ്വീകരിക്കുക, ബന്ധപ്പെട്ട വകുപ്പുകളുമായും പോലീസ് സ്റ്റേഷനുകളുമായും ഏകോപനം നടത്തുക, പുരോഗതി നിരീക്ഷിക്കുക, പരിഹാരങ്ങൾ പരിശോധിച്ച് ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കുക തുടങ്ങിയ ചുമതലകളുള്ള വിദഗ്ധരെയാണ് ഈ റൂമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പരാതികൾ വെറുതെ വിവിധ വകുപ്പുകളിലേക്ക് കൈമാറി ഒഴിവാക്കുകയല്ല, മറിച്ച് ഓരോ ഘട്ടവും കൃത്യമായി നിരീക്ഷിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്ന രീതിയിലാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

You may also like