35
റാസൽഖൈമ : കുട്ടികളുടെ സംരക്ഷണം കൂടുതൽ ശക്തമാക്കുന്നതിനായി പ്രത്യേക പരിശീലന പരിപാടിയുമായി റാസൽഖൈമ പോലീസ്. കുട്ടികൾക്ക് ആവശ്യമായ പ്രത്യേക സംരക്ഷണവും പിന്തുണയും ഉറപ്പാക്കുന്നതിൽ പോലീസിന്റെ പ്രതികരണ ശേഷി മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കുടുംബകാര്യ മന്ത്രാലയവും (Ministry of Family) നാഷണൽ അക്കാദമി ഫോർ ചൈൽഡ്ഹുഡ് ഡെവലപ്‌മെന്റും സംയുക്തമായാണ് റാസൽഖൈമ പോലീസ് ഉദ്യോഗസ്ഥർക്കായി ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികളുമായി ബന്ധപ്പെട്ട കേസുകളിൽ ശാസ്ത്രീയവും ഫലപ്രദവുമായ രീതിയിൽ ഇടപെടാൻ പോലീസുകാരെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.