Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 07:01 PM

ഷാർജ പോലീസിന് ഐ.എസ്.ഒ അംഗീകാരം

by Raneesha Razak
ഷാർജ : സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള അന്താരാഷ്ട്ര അംഗീകാരമായ ഐ.എസ്.ഒ 26000 (ISO 26000) സർട്ടിഫിക്കേഷൻ കരസ്ഥമാക്കി ഷാർജ പോലീസ്. പോലീസിങ് രംഗത്ത് സാമൂഹിക ഉത്തരവാദിത്തം കൃത്യമായി നടപ്പിലാക്കുന്നതിനും, ഭരണം, മനുഷ്യാവകാശം, തൊഴിലിടങ്ങളിലെ മികച്ച മാതൃകകൾ, പരിസ്ഥിതി സംരക്ഷണം, സമൂഹവുമായി ഇടപഴകൽ തുടങ്ങിയ മേഖലകളിലെ മികവിനുമാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്.
സുസ്ഥിര വികസനം, സാമൂഹിക സ്ഥിരത, ഐക്യം എന്നിവ ഉറപ്പാക്കുന്നതിനൊപ്പം പൊതുജനങ്ങൾക്കുള്ള സേവനങ്ങളുടെ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഷാർജ പോലീസ് സ്വീകരിച്ച അന്താരാഷ്ട്ര മാതൃകകളാണ് ഈ നേട്ടത്തിന് പിന്നിൽ. സമഗ്രമായ സാമൂഹിക പ്രതിബദ്ധതാ നയങ്ങൾ രൂപീകരിക്കാനും, അവ ഔദ്യോഗിക പ്രവർത്തനങ്ങളിലും തന്ത്രങ്ങളിലും ഉൾപ്പെടുത്താനും പോലീസ് വിഭാഗം നടത്തിയ നിരന്തര പരിശ്രമങ്ങളുടെ ഫലമാണിത്. സമൂഹത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അവയ്ക്ക് അനുയോജ്യമായ രീതിയിൽ നിരവധി പദ്ധതികളാണ് പോലീസ് ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നത്.

You may also like