Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 03:24 PM

ഷെയ്ഖ് മുഹമ്മദിന്റെ നേതൃതത്തിൽ ദുബായിൽ 15 ജുഡീഷ്യൽ ഇൻസ്പെക്ടർമാർ സത്യപ്രതിജ്ഞ ചെയ്തു

by Raneesha Razak
ദുബായ് : ദുബായിൽ പുതിയതായി നിയമിക്കപ്പെട്ട 15 ജുഡീഷ്യൽ ഇൻസ്പെക്ടർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേതൃത്വം നൽകി. ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ഫിനാൻസ് മന്ത്രിയും ദുബായ് ജുഡീഷ്യൽ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചടങ്ങിൽ സന്നിഹിതനായിരുന്നു. പുതുതായി ചുമതലയേറ്റ ഇൻസ്പെക്ടർമാർക്ക് ഷെയ്ഖ് മുഹമ്മദ് വിജയാശംസകൾ നേർന്നു. നീതിബോധം, സമഗ്രത, നിയമവാഴ്ച എന്നിവ ഉറപ്പാക്കുന്നതിലും നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിലും ജുഡീഷ്യൽ ഇൻസ്പെക്ഷൻ വഹിക്കുന്ന പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. ദുബായിന്റെ ഭാവിക്ക് ജുഡീഷ്യൽ സംവിധാനത്തിന്റെ വികസനം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായ് അറ്റോർണി ജനറൽ ചാൻസലർ ഇസ്സാം ഇസ്സ അൽ ഹുമൈദാൻ, ദുബായ് കോർട്ട്സ് ഡയറക്ടർ ജനറൽ ഡോ. സൈഫ് ഘാനെം അൽ സുവൈദി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

You may also like