Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 02:52 PM

2900 കോടി ദിർഹം സംഭാവന ചെയ്ത് അബുദാബി മാരിടൈം സെക്ടർ

by Raneesha Razak
അബുദാബി : യു.എ.ഇയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് മാരിടൈം സെക്ടർ ഏകദേശം 2900 കോടി ദിർഹം സംഭാവന ചെയ്യുന്നതായി അബുദാബി മാരിടൈം സിഇഒയും എ.ഡി പോർട്ട്സ് ഗ്രൂപ്പ് ചീഫ് സസ്റ്റിനബിലിറ്റി ഓഫീസറുമായ ക്യാപ്റ്റൻ സൈഫ് അൽ മുഹൈരി വ്യക്തമാക്കി. ഇത് രാജ്യത്തിന്റെ നോൺ-ഓയിൽ ജി.ഡി.പിയുടെ 4.6 ശതമാനവും മൊത്തത്തിലുള്ള ജി.ഡി.പിയുടെ 3.7 ശതമാനവും വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ‘ലിവെക്സ് 2026’ (LIVEX 2026) പ്രദർശനത്തോടനുബന്ധിച്ച് പാരിസ്ഥിതിക ലക്ഷ്യങ്ങളെ പ്രായോഗിക പദ്ധതികളാക്കി മാറ്റുന്നതിനെക്കുറിച്ചുള്ള പാനൽ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നിലവിൽ ഈ മേഖലയിൽ ഏകദേശം 1,400 കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പരിസ്ഥിതി സൗഹൃദ ലക്ഷ്യങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് 2031-ലെ മാരിടൈം പ്ലാനിന്റെ പ്രവർത്തനങ്ങൾ 2027 മുതൽ ആരംഭിക്കുമെന്ന് അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആഗോള മാരിടൈം സിറ്റി റാങ്കിങ്ങിൽ 2024-ൽ 22-ാം സ്ഥാനത്തെത്തിയ അബുദാബി, അടുത്ത റാങ്കിങ് സൈക്ലിൽ ആദ്യ ഇരുപത് സ്ഥാനങ്ങളിൽ ഇടംനേടുകയാണ് ലക്ഷ്യമിടുന്നത്.

You may also like