Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 03:41 PM

ഫിറ്റ്നസ് തെളിയിക്കാൻ ട്രാക്കിലിറങ്ങി 65 ഉദ്യോഗസ്ഥർ

by Raneesha Razak
ഷാർജ: സേനാംഗങ്ങളുടെ ശാരീരികക്ഷമതയും മാനസിക ഉണർവും പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഷാർജ പൊലീസ് ആദ്യമായി സംഘടിപ്പിച്ച അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 65 ഉദ്യോഗസ്ഥർ മത്സരിച്ചു. 400 മീറ്റർ, 800 മീറ്റർ, 1500 മീറ്റർ ഇനങ്ങളിലായിരുന്നു മത്സരങ്ങൾ നടന്നത്.
ഷാർജ പൊലീസ് ജനറൽ കമാൻഡിന്റെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റിസോഴ്സസ് ആൻഡ് സപ്പോർട്ട് സർവീസസിന്റെ കീഴിലുള്ള സ്പോർട്സ് ആക്ടിവിറ്റീസ് സെക്ഷന്റെ നേതൃത്വത്തിലാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. മത്സരത്തിന് പുറമെ, ഉദ്യോഗസ്ഥരുടെ കായികക്ഷമത വിലയിരുത്താനും, യു.എഇ ആഭ്യന്തര മന്ത്രാലയത്തിന്റെയും മറ്റ് കായിക സംഘടനകളുടെയും ടൂർണമെന്റുകളിൽ ഷാർജ പൊലീസിനെ പ്രതിനിധീകരിക്കാൻ കഴിയുന്ന പ്രതിഭകളെ കണ്ടെത്താനും ഈ മേള വേദിയായി.

You may also like