7
അബുദാബി: ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ അടുത്ത മാസം പുതിയ ഇലക്ട്രോണിക് വീസ സെന്റർ ആരംഭിക്കുമെന്ന് യു.എഇ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനും ഉഭയകക്ഷി സഹകരണം വ്യാപിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ കേന്ദ്രം തുറക്കുന്നത് എന്ന് യു.എഇ വിദേശകാര്യ മന്ത്രാലയ അണ്ടർസെക്രട്ടറി ഒമർ ഒബൈദ് അൽഹസൻ അൽഷംസി വ്യക്തമാക്കി.
ലെബനനിൽ നിന്നുള്ള അപേക്ഷകർക്ക് രാജ്യത്തിനകത്ത് വെച്ചുതന്നെ വീസ നടപടികൾ പൂർത്തിയാക്കാൻ പുതിയ കേന്ദ്രത്തിലൂടെ സാധിക്കും. ഇത് വഴി നടപടിക്രമങ്ങൾ വേഗത്തിലാക്കാനും ഉപഭോക്താക്കളുടെ സമയനഷ്ടം ഒഴിവാക്കാനും സാധിക്കുമെന്ന് അൽഷംസി കൂട്ടിച്ചേർത്തു. ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സേവനങ്ങൾ കൂടുതൽ എളുപ്പമാക്കുന്ന യു.എഇയുടെ സമീപനത്തിന്റെ തുടർച്ചയാണ് ഈ പദ്ധതിയെന്നും അധികൃതർ വ്യക്തമാക്കി.