17
ദുബായ്: ദുബായ് പോലീസിൽ കരിയർ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി സെപ്റ്റംബർ 28 മുതൽ 30 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ‘റൂയ കരിയേഴ്‌സ് യുഎഇ 2026’-ൽ റിക്രൂട്ട്‌മെന്റ് സ്പെഷ്യലിസ്റ്റുകളെ കണ്ടുമുട്ടാൻ അവസരം.
പോലീസിങ്, സെക്യൂരിറ്റി എന്നീ മേഖലകളിൽ തങ്ങളുടെ യോഗ്യതകളും കഴിവുകളും പ്രയോജനപ്പെടുത്താൻ യുവ ഇമാറാത്തികളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ദുബായ് പൊലീസ് ഈ മൂന്ന് ദിവസത്തെ കരിയർ പ്രദർശനത്തിൽ പങ്കെടുക്കുന്നത്. വിവിധ വിഭാഗങ്ങളിലെ തൊഴിലവസരങ്ങളെക്കുറിച്ച് യുവജനങ്ങൾക്ക് നേരിട്ട് മനസ്സിലാക്കാനും ഇതിലൂടെ സാധിക്കും.