Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 03:41 PM

വ്യാജവാർത്തകൾക്കെതിരെ മുന്നറിയിപ്പുമായി ഷാർജ പോലീസ്

by Raneesha Razak
ഷാർജ : കഴിഞ്ഞ മാസം കൊല്ലപ്പെട്ട ഏഷ്യൻ സ്വദേശിയുടെ ഭാര്യയും മകനും കാണാതായെന്ന രീതിയിൽ പ്രചരിച്ച മാധ്യമവാർത്തകൾ ഷാർജ പോലീസ് തള്ളി. ഇരുവരും കാണാതായിട്ടില്ലെന്നും സുരക്ഷിതമായി സ്വന്തം നാട്ടിലേക്ക് മടങ്ങിയതായി അന്വേഷണത്തിൽ വ്യക്തമായതായും പോലീസ് വ്യക്തമാക്കി. ഇവരെക്കുറിച്ച് യാതൊരുവിധ മിസ്സിംഗ് പരാതികളും ലഭിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ മാസം കൊലപാതകത്തെ തുടർന്ന് പോലീസ് നടത്തിയ സമഗ്ര അന്വേഷണത്തിൽ കേസിന്റെ ചുരുളഴിയുകയും പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. വിപുലമായ അന്വേഷണത്തിനൊടുവിൽ പ്രതികളെ പിടികൂടുകയും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തിട്ടുണ്ട്.
കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം തേടണമെന്നും വാർത്തകൾ പങ്കുവെക്കുന്നതോ പ്രസിദ്ധീകരിക്കുന്നതോടുകൂടി അവ സത്യമാണെന്ന് ഉറപ്പുവരുത്തണമെന്നും ഷാർജ പോലീസ് പൊതുജനങ്ങളോടും മാധ്യമങ്ങളോടും അഭ്യർത്ഥിച്ചു. സ്ഥിരീകരിക്കാത്തതോ കൃത്യമല്ലാത്തതോ ആയ വിവരങ്ങൾ ജനങ്ങളെ തെറ്റിദ്ധ ധരിപ്പിക്കുമെന്നും നിയമനടപടികളുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗിക ചാനലുകളെ മാത്രം ആശ്രയിക്കണമെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും പോലീസ് ഓർമ്മിപ്പിച്ചു.

You may also like