Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 06:54 PM

ദുബായ് ടി100 ട്രയാത്ലൺ അൽ മംസറിലേക്ക്

by Raneesha Razak
ദുബായ് : ദുബായ് ട്രയാത്ലൺ വീക്കെൻഡിന് 50 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇത്തവണ പുതിയ വേദികളിലും കൂടുതൽ മത്സരങ്ങളുമായാണ് മേളയെത്തുന്നത്. മൂന്നാമത് ദുബായ് ടി100 ട്രയാത്ലൺ വീക്കെൻഡ് നവംബർ 13 മുതൽ 15 വരെയാണ് നടക്കുന്നത്. മേയ്ദാൻ റേസ്‌കോഴ്സിൽ നിന്ന് പുതിയ തീരദേശ വേദിയായ അൽ മംസറിലേക്കാണ് ഇത്തവണ മത്സരം മാറ്റിയത്. 57 രാജ്യങ്ങളിൽ നിന്നായി ഇതിനകം രണ്ടായിരത്തിലധികം അത്ലറ്റുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ മൂന്നിലൊന്ന് പേരും കഴിഞ്ഞ വർഷങ്ങളിൽ പങ്കെടുത്തവരാണ്. വാരാന്ത്യത്തിൽ നടക്കുന്ന മത്സരങ്ങൾ കാണാൻ സന്ദർശകർക്ക് പ്രവേശനം സൗജന്യമാണ്.

You may also like