Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 08:12 PM

ഹംദാൻ ബിൻ മുഹമ്മദ് സ്കോളർഷിപ്പ് വിദ്യാർത്ഥികൾക്കും ഇനി ഇസാദ് കാർഡ് ആനുകൂല്യങ്ങൾ

by Raneesha Razak

ദുബായ് : ദുബായ് പൊലീസിന്റെ ഇസാദ് കാർഡ് സെന്ററും ഹംദാൻ ബിൻ മുഹമ്മദ് സ്കോളർഷിപ്പ് പ്രോഗ്രാമും ധാരണാപത്രത്തിൽ (MoC) ഒപ്പുവെച്ചു. ഇതോടെ സ്കോളർഷിപ്പ് കരസ്ഥമാക്കിയ മിടുക്കരായ യുഎഇ വിദ്യാർത്ഥികൾക്ക് ഇനിമുതൽ ഇസാദ് കാർഡിന്റെ സവിശേഷമായ ആനുകൂല്യങ്ങളും ഡിസ്കൗണ്ടുകളും ലഭ്യമാകും. മൂന്നാമത് ബാച്ച് വിദ്യാർത്ഥികളുടെ ഓറിയന്റേഷൻ ദിനത്തിൽ നടന്ന ചടങ്ങിൽ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) ഡയറക്ടർ ജനറലും സ്കോളർഷിപ്പ് സ്റ്റീയറിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ ആയിഷ മിറാന്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്.
வணികം, ടൂറിസം, വിനോദം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിൽ യുഎഇയിലും അന്താരാഷ്ട്ര തലത്തിലുമുള്ള പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള ഡിസ്കൗണ്ടുകൾ വിദ്യാർത്ഥികൾക്ക് ലഭിക്കും. ദുബായ് സോഷ്യൽ അജണ്ട 33-ന്റെ ഭാഗമായി നടപ്പിലാക്കുന്ന ഹംദാൻ ബിൻ മുഹമ്മദ് സ്കോളർഷിപ്പ് പ്രോഗ്രാം വഴി പ്രതിവർഷം 100 മികച്ച എമിറാത്തി വിദ്യാർത്ഥികൾക്കാണ് ഉന്നത പഠനത്തിനുള്ള ധനസഹായം നൽകുന്നത്. 1.1 ബില്യൺ ദിർഹം ബജറ്റുള്ള ഈ സ്കോളർഷിപ്പിനൊപ്പം ഇസാദ് കാർഡ് ആനുകൂല്യങ്ങൾ കൂടെ ലഭിക്കുന്നത് വിദ്യാർത്ഥികളുടെ ഉന്നതപഠന യാത്രക്ക് വലിയ പിന്തുണയാകും.

You may also like