Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 10:01 PM

യുഎഇയിലെ സ്വകാര്യ സ്കൂളുകളിൽ രക്ഷിതാക്കൾക്ക് ബിഹേവിയർ ചാർട്ടർ ഒപ്പിടൽ നിർബന്ധമാക്കി

by Raneesha Razak

ദുബായ് : യുഎഇയിലുടനീളമുള്ള സ്വകാര്യ സ്കൂളുകളിൽ രക്ഷിതാക്കൾക്കായി പ്രത്യേക പെരുമാറ്റച്ചട്ടം (Code of Conduct) നിർബന്ധമാക്കി. സ്കൂളും കുടുംബങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതിനും പരസ്പര ബഹുമാനത്തോടെയുള്ള പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനുമായി ഏകദേശം 20 വകുപ്പുകൾ അടങ്ങിയ ചാർട്ടറിലാണ് രക്ഷിതാക്കൾ ഒപ്പുവെക്കേണ്ടത്. വിദ്യാർത്ഥികളുടെ പഠനം, പെരുമാറ്റം, സുരക്ഷിതത്വം എന്നിവയിൽ രക്ഷിതാക്കളുടെ പങ്കാളിത്തവും ഉത്തരവാദിത്തവും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സ്കൂൾ അധികൃതർ, അധ്യാപകർ, ജീവനക്കാർ, മറ്റ് വിദ്യാർത്ഥികൾ എന്നിവരോട് മാന്യമായി പെരുമാറണമെന്ന് ചാർട്ടറിൽ വ്യക്തമാക്കുന്നു. സ്കൂളുമായി ബന്ധപ്പെട്ട തർക്കങ്ങളോ പരാതികളോ മാന്യമായ രീതിയിൽ അധികൃതരെ അറിയിക്കണം. സോഷ്യൽ മീഡിയയിലൂടെയോ പൊതുവേദികളിലൂടെയോ സ്കൂളിനെയോ ജീവനക്കാരെയോ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പ്രചാരണം നടത്താൻ പാടില്ല. വിദ്യാർത്ഥികളുടെ കൃത്യമായ സ്കൂൾ ഹാജർ, കൃത്യസമയത്തുള്ള വരവും പോക്കും, പോഷകാഹാരം, ഉറക്കം എന്നിവ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം രക്ഷിതാക്കൾക്കാണെന്നും, നിയമങ്ങൾ തുടർച്ചയായി ലംഘിക്കുന്ന രക്ഷിതാക്കൾക്ക് സ്കൂൾ വളപ്പിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താൻ മാനേജ്‌മെന്റിന് അധികാരമുണ്ടായിരിക്കുമെന്നും നിർദ്ദേശത്തിലുണ്ട്.

You may also like