Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 07:38 PM

ദുബായ് സ്‌കൂളുകളിൽ ഒക്ടോബർ അവധി മാറ്റിവെച്ചു

വിദ്യാർത്ഥികൾക്ക് 9 ദിവസത്തെ തുടർച്ചയായ അവധി ലഭിക്കും

by Raneesha Razak

ദുബായ്: ദുബായിലെ സ്വകാര്യ സ്‌കൂളുകളിൽ ഒക്ടോബർ മാസത്തിലെ മിഡ്-ടേം (Half-term) അവധി തീയതികളിൽ മാറ്റം വരുത്തി. അക്കാദമിക് കലണ്ടർ യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും (MoE) ദുബായ് കെഎച്ച്‌ഡിഎയുടെയും (KHDA) ഏകീകൃത കലണ്ടറിന് അനുസൃതമാക്കുന്നതിന്റെ ഭാഗമായാണ് അവധി തീയതികൾ മുൻകൂട്ടി നിശ്ചയിച്ചതിനേക്കാൾ ഒരു വാരം മുന്നോട്ട് മാറ്റിയത്. പുതിയ നിർദ്ദേശപ്രകാരം ഒക്ടോബർ 12 തിങ്കൾ മുതൽ ഒക്ടോബർ 16 വെള്ളിയാഴ്ച വരെയായിരിക്കും അധ്യയന ദിനങ്ങളിലെ അവധി. മുന്നിലെയും പിന്നിലെയും വാരാന്ത്യ അവധികൾ കൂടി ചേരുന്നതോടെ ഒക്ടോബർ 10 ശനി മുതൽ ഒക്ടോബർ 18 ഞായർ വരെ തുടർച്ചയായ 9 ദിവസത്തെ അവധിയായിരിക്കും വിദ്യാർത്ഥികൾക്ക് ലഭിക്കുക.

മുമ്പ് ഒക്ടോബർ 19 മുതൽ 23 വരെ അവധി പ്രഖ്യാപിച്ചിരുന്ന ദുബായ് ബ്രിട്ടീഷ് സ്‌കൂൾ, സഫാ ബ്രിട്ടീഷ് സ്‌കൂൾ, അറബ് യൂണിറ്റി സ്‌കൂൾ തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുതുക്കിയ തീയതികൾ രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്. കുടുംബങ്ങൾ മുൻകൂട്ടി യാത്രകളോ മറ്റ് പരിപാടികളോ പ്ലാൻ ചെയ്യുന്നതിന് മുൻപ് സ്‌കൂളുകളിൽ നിന്നുള്ള ഔദ്യോഗിക കലണ്ടർ പരിശോധിച്ച് തീയതികൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ദേശീയ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഡിസംബർ 2, 3 തീയതികളിലാണ് രാജ്യത്ത് അടുത്ത പൊതുഅവധി വരുന്നത്. ഡിസംബർ 14 മുതൽ ജനുവരി 3 വരെയാണ് സ്‌കൂളുകളിലെ ശൈത്യകാല അവധി.

You may also like