Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 07:14 AM

ഖരീഫ് സീസണിൽ തണുപ്പ് തേടി ദോഫാറിലെത്തിയത് 8.81 ലക്ഷം പേർ

by Raneesha Razak
ഒമാൻ : ഈ വർഷത്തെ ഖരീഫ് സീസണിൽ തണുപ്പും പച്ചപ്പും ആസ്വദിക്കാൻ ഒമാനിലെ ദോഫാർ ഗവർണറേറ്റിലേക്ക് ഒഴുകിയെത്തിയത് ലക്ഷക്കണക്കിന് ആളുകൾ. ജൂൺ 21 മുതൽ ഓഗസ്റ്റ് 15 വരെയുള്ള കാലയളവിൽ മാത്രം 8,81,424 സന്ദർശകരാണ് മേഖലയിലെത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ എത്തിയ 8,27,115 പേരെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 6.6 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (NCSI) പുറത്തുവിട്ട പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നതിനാൽ ഈ സീസണിലെ ആകെ കണക്കുകളിൽ ഇനിയും വൻ വർധനവുണ്ടാകുമെന്നാണ് വിലയിരുത്തൽ.

You may also like