15
മനാമ : പുതിയ അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് രാജ്യത്തെ സ്‌കൂളുകളിലും കിന്റർഗാർട്ടനുകളിലും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കാൻ വിപുലമായ നടപടികളുമായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ച് രാജ്യത്തെ നാല് ഗവർണറേറ്റുകളിലെയും പൊലീസും കമ്മ്യൂണിറ്റി പൊലീസും ഫീൽഡ് തല സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കും സമീപം കുട്ടികൾ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക പൊലീസ് സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതിനുപുറമേ സ്കൂൾ സമയങ്ങളിൽ ഉണ്ടാകാനിടയുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാനും വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനും ബോധവൽക്കരണവും ട്രാഫിക് പരിശോധനകളും ഊർജ്ജിതമാക്കിയിട്ടുണ്ട്.