Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 07:25 PM

യു.എ.ഇയിലെ ആദ്യ അന്താരാഷ്ട്ര സുമൊ ഗുസ്തി മത്സരത്തിന് അബുദാബി വേദിയാകുന്നു

by Raneesha Razak

അബുദാബി : ജപ്പാന്റെ പരമ്പരാഗത കായിക ഇനമായ സുമൊ (Sumo) ഗുസ്തിയുടെ ആദ്യ അന്താരാഷ്ട്ര മത്സരം യു.എ.ഇയിൽ നടക്കുന്നു. അബുദാബിയിലെ സ്പേസ്42 അരീനയിൽ (Space42 Arena) സെപ്റ്റംബർ 26-നാണ് ‘ഓൾ-സ്റ്റാർ സുമൊ കോംപറ്റീഷൻ’ (All-Star Sumo Competition) അരങ്ങേറുന്നത്.

ജപ്പാൻ, മംഗോളിയ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുൻനിരക്കാരായ ഒൻപത് സുമൊ യോദ്ധാക്കൾ (Wrestlers) ടൂർണമെന്റിൽ മാറ്റുരയ്ക്കും. പ്രശസ്തമായ എംപറർസ് കപ്പ് (Emperor’s Cup) വിജയിച്ച ജപ്പാന്റെ ‘ഇച്ചി’, ഈജിപ്തിന്റെ ചാമ്പ്യൻ റാമി എൽ-ഗസാർ, മുൻ വേൾഡ് ജൂനിയർ ചാമ്പ്യനായ മംഗോളിയയുടെ ‘മെൻഡി’ തുടങ്ങി പ്രമുഖ താരങ്ങൾ അബുദാബിയിലെത്തും. മത്സരങ്ങൾക്ക് പുറമെ നൂറ്റാണ്ടുകൾ പഴക്കമുള്ള സുമൊ കായികവിഭാഗത്തിന്റെ പരമ്പരാഗത ചടങ്ങുകൾ നേരിട്ട് കാണാനുള്ള അവസരവും കാണികൾക്ക് ലഭിക്കും. ‘യു.എസ്.എ സുമൊ’യുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

You may also like