Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 08:53 PM

ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

by Raneesha Razak

അബുദാബി : ബഹ്‌റൈൻ, കുവൈറ്റ്, ജോർദാൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ വീണ്ടും നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഐക്യ അറബ് എമിറേറ്റ്സ് . ഈ ആക്രമണങ്ങൾ മൂന്ന് രാജ്യങ്ങളുടെയും പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA) പ്രസ്താവനയിൽ വ്യക്തമാക്കി.
ബഹ്‌റൈൻ, കുവൈറ്റ്, ജോർദാൻ എന്നീ സഹോദര രാജ്യങ്ങൾക്ക് യുഎഇയുടെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച മന്ത്രാലയം, അവയുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായുള്ള എല്ലാ നടപടികൾക്കും പിന്തുണ നൽകുമെന്നും അറിയിച്ചു. പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിനും മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിനുമുള്ള ശ്രമങ്ങളിൽ യുഎഇ ഉറച്ചുനിൽക്കുമെന്നും വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.

You may also like