Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 08:53 PM

ഏഷ്യൻ കറൻസികളുടെ മൂല്യം ഇടിഞ്ഞു; പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ മികച്ച സമയം

by Raneesha Razak

ദുബൈ : ഏഷ്യൻ കറൻസികളുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ യുഎഇയിലെ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ അനുകൂലമായ അവസരം. ഇന്ത്യൻ രൂപ, പാകിസ്ഥാൻ രൂപ, ഫിലിപ്പൈൻ പെസോ എന്നിവ യുഎഇ ദിർഹത്തിനെതിരെ സമീപകാലത്തെ ഏറ്റവും താഴ്ന്ന നിരക്കുകളിലാണ് വ്യാപാരം തുടരുന്നത്.
ഇന്ത്യൻ രൂപയുടെ മൂല്യം കുറഞ്ഞതോടെ ഒരു ദിർഹത്തിന് റെക്കോർഡ് നിരക്കായ 26.19 രൂപ വരെ ലഭ്യമാകുന്നുണ്ട്. വിപണി മാറ്റങ്ങൾ നിരീക്ഷിക്കുന്ന പ്രവാസികൾ തുക ഗഡുക്കളായി തിരിച്ചാണ് നാട്ടിലേക്ക് അയക്കുന്നത്. ഫിലിപ്പൈൻ പെസോ ദിർഹത്തിനെതിരെ 16.74 എന്ന നിലയിലും പാകിസ്ഥാൻ രൂപ 75.69 എന്ന നിരക്കിലുമാണ് വ്യാപാരം നടക്കുന്നത്. യുഎസ് ഡോളറിന്റെ കരുത്തും ആഗോള സാമ്പത്തിക ഘടകങ്ങളുമാണ് ഏഷ്യൻ കറൻസികളുടെ മൂല്യത്തകർച്ചയ്ക്ക് പ്രധാന കാരണം.

You may also like