Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 21, 2026 | 09:33 AM

കോടികളുടെ ഇളവുകളുമായി ദുബൈ കസ്റ്റംസ്; വിപണിയിൽ വൻ മുന്നേറ്റം

by Raneesha Nizar

ദുബൈ : ദുബൈ സർക്കാറിന്റെ സാമ്പത്തിക പിന്തുണ പദ്ധതികൾക്ക് കീഴിൽ സ്വകാര്യ കമ്പനികൾക്കായി 79 ദശലക്ഷത്തിലധികം ദിർഹത്തിന്റെ സാമ്പത്തിക ഇളവുകൾ പ്രഖ്യാപിച്ച് ദുബൈ കസ്റ്റംസ്. 2026 മാർച്ച് 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ 33.9 ശതകോടി ദിർഹത്തിന്റെ വ്യാപാര ഇടപാടുകൾ തടസ്സമില്ലാതെ നടപ്പിലാക്കാൻ ഈ നടപടികൾ സഹായിച്ചതായി അധികൃതർ വ്യക്തമാക്കി.

ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകരിച്ച പാക്കേജിന്റെ ഭാഗമായാണ് ഈ ഇളവുകൾ നടപ്പിലാക്കിയത്. കസ്റ്റംസ് തീരുവ തിരിച്ചടക്കാൻ കമ്പനികൾക്ക് കൂടുതൽ സമയം നൽകുക, തവണകളായി അടയ്ക്കാൻ സൗകര്യമൊരുക്കുക, സാമ്പത്തിക പിഴകളിൽ 80 ശതമാനം വരെ ഇളവ് അനുവദിക്കുക തുടങ്ങിയ ആശ്വാസ നടപടികളാണ് ഇതിലൂടെ ലഭ്യമാക്കിയത്. 428 കമ്പനികൾക്ക് ഇതിന്റെ നേരിട്ടുള്ള ആനുകൂല്യം ലഭിച്ചപ്പോൾ, സസ്പെൻഡ് ചെയ്ത ഡ്യൂട്ടി കേസുകളിൽ 120 ദിവസത്തെ സമയപരിധി നീട്ടി നൽകിയത് 6,613 കമ്പനികൾക്ക് ഉപകാരപ്പെട്ടു. കൂടാതെ, ‘ഗ്രീൻ കോറിഡോർ’ സംവിധാനം വഴി ഭക്ഷ്യവസ്തുക്കളും മരുന്നുകളും അടക്കമുള്ള അവശ്യവസ്തുക്കൾ വേഗത്തിൽ ക്ലിയർ ചെയ്ത് വിപണിയിലെത്തിക്കാനും ദുബൈ കസ്റ്റംസിന് സാധിച്ചു.

You may also like