Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 03:27 PM

ബ്രസീലിയൻ എയ്‌റോസ്‌പേസ് കമ്പനിയായ ‘അകായർ’ ഇനി യുഎഇയുടെ എഡ്ജ് ഗ്രൂപ്പിന് സ്വന്തം

by Raneesha Razak

അബുദാബി : യുഎഇയുടെ പ്രമുഖ പ്രതിരോധ-അത്യാധുനിക സാങ്കേതികവിദ്യ ഗ്രൂപ്പായ ‘എഡ്ജ്’ (EDGE), പ്രമുഖ ബ്രസീലിയൻ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് കമ്പനിയായ ‘അകായറിന്റെ’ (AKAER) 100 ശതമാനം ഓഹരികളും സ്വന്തമാക്കാൻ കരാറിലേർപ്പെട്ടു. യുഎഇയുടെ രാജ്യാന്തര സാന്നിധ്യം ശക്തമാക്കുന്നതിനും ബഹിരാകാശ-പ്രതിരോധ എഞ്ചിനീയറിംഗ് രംഗത്തെ ശേഷി വിപുലീകരിക്കുന്നതിനുമാണ് ഈ വൻ ഏറ്റെടുക്കൽ.
1992-ൽ സ്ഥാപിതമായ അകായർ, മിലിട്ടറി-കൊമേഴ്‌സ്യൽ വിമാനങ്ങൾക്കായുള്ള എഞ്ചിനീയറിംഗ് സൊല്യൂഷനുകൾ നൽകുന്നതിൽ മൂന്ന് പതിറ്റാണ്ടിലധികം പരിചയസമ്പത്തുള്ള കമ്പനിയാണ്. സാബ് ഗ്രിപെൻ എൻജി (Saab Gripen NG), ബോയിംഗ് 747-8 തുടങ്ങിയ പ്രമുഖ വിമാനങ്ങളുടെ നിർമ്മാണ പ്രോജക്ടുകളിൽ ഇവർ പങ്കാളികളായിട്ടുണ്ട്. ഏറ്റെടുക്കലിന് ശേഷവും അകായർ ബ്രസീലിൽ നിന്ന് തന്നെയായിരിക്കും പ്രവർത്തനം തുടരുകയെന്നും പ്രാദേശിക ഭരണത്തിലും ഉപഭോക്തൃ ബന്ധങ്ങളിലും മാറ്റമുണ്ടാകില്ലെന്നും എഡ്ജ് ഗ്രൂപ്പ് സിഇഒ ഹമദ് അൽ മരാർ വ്യക്തമാക്കി.

You may also like