Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 16, 2026 | 01:54 PM

ആഗോള ജല സമ്മേളനത്തിന് മുന്നോടിയായി യുവജന പങ്കാളിത്ത പദ്ധതി പ്രഖ്യാപിച്ച് യുഎഇ

by Raneesha Nizar

ന്യൂയോർക്ക് : യുഎഇയുടെ ആതിഥേയത്വത്തിൽ അബുദാബിയിൽ നടക്കാനിരിക്കുന്ന 2026-ലെ യുഎൻ ജല സമ്മേളനത്തിന് (UN Water Conference) മുന്നോടിയായി ‘ഗ്ലോബൽ യൂത്ത് വാട്ടർ എൻവോയ്സ് പ്രോഗ്രാം’ യുഎഇ പ്രഖ്യാപിച്ചു. ന്യൂയോർക്കിൽ നടന്ന യുഎൻ ഉന്നതതല യോഗത്തിലാണ് വിദേശകാര്യ മന്ത്രാലയവും അറബ് യൂത്ത് സെന്ററും ചേർന്ന് ഈ ആഗോള പദ്ധതിക്ക് തുടക്കം കുറിച്ചത്. 18-നും 35-നും ഇടയിൽ പ്രായമുള്ള, ജലസംരക്ഷണം, കാലാവസ്ഥ വ്യതിയാനം എന്നിവയിൽ താല്പര്യമുള്ള യുവാക്കൾക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന 100 യുവ പ്രതിനിധികൾക്ക് അന്താരാഷ്ട്ര വിദഗ്ധർ പരിശീലനം നൽകുകയും ഡിസംബർ 8 മുതൽ 10 വരെ അബുദാബിയിൽ നടക്കുന്ന യുഎൻ ജല സമ്മേളനത്തിലെ പ്രധാന ചർച്ചകളിൽ ഇവർക്ക് പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യും.

You may also like