Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 06:17 AM

മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ദുബായ് മീഡിയ

by Raneesha Razak

ദുബൈ : നിർമ്മിത ബുദ്ധിയിലൂടെ (AI) മാധ്യമരംഗത്ത് സമഗ്രമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ദുബായ് മീഡിയ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് എഐ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാമായ ‘മീഡിയ എക്സ്’ (Media X) പുറത്തിറക്കി. ഡിജിറ്റൽ ഇന്നൊവേഷനിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും ആഗോളതലത്തിൽ ദുബായിയെ മുൻനിരയിൽ എത്തിക്കുക എന്ന കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ പദ്ധതി. ആശയരൂപീകരണം, വാർത്തകളുടെയും ഉള്ളടക്കങ്ങളുടെയും നിർമ്മാണം, പ്രേക്ഷകരിലേക്കുള്ള എത്തിക്കൽ എന്നിവയിലെല്ലാം ഇനി എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും.

ടെലിവിഷൻ, റേഡിയോ, പത്രങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലുടനീളം പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും ഉള്ളടക്കത്തിന്റെ ഗുണനിലവാരം ഉയർത്താനും പുതിയ പദ്ധതി സഹായിക്കുമെന്ന് ഡിഎംഐ (DMI) ചീഫ് ഹ്യൂമൻ കാപ്പിറ്റൽ ഓഫീസർ ശൈഖാ അഹമ്മദ് വ്യക്തമാക്കി. പദ്ധതിയുടെ ആദ്യ ഘട്ടമായി ‘മീഡിയ എക്സ് എഐ ആക്സിലറേറ്റർ’ വഴി ജീവനക്കാർക്ക് മാധ്യമരംഗത്ത് ആവശ്യമായ പ്രത്യേക എഐ വൈദഗ്ധ്യവും പരിശീലനവും നൽകും. മാധ്യമങ്ങളുടെ എഡിറ്റോറിയൽ മികവും വിശ്വാസ്യതയും നിലനിർത്തിക്കൊണ്ടുതന്നെ, എഐ ഉപയോഗിച്ച് ജീവനക്കാരുടെ സർഗ്ഗാത്മകതയും പ്രൊഡക്ഷൻ വേഗതയും വർദ്ധിപ്പിക്കാൻ ഈ നവീകരണത്തിലൂടെ സാധിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

You may also like