Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 06:48 PM

AI ഉള്ള ഇയർബഡ്‌സോ? സൗണ്ട്കോർ ലിബർട്ടി 5 പ്രോ മാക്‌സ് കളർ ആവുമോ

by Raneesha Razak

ദുബായ് : വെറുമൊരു നോയ്സ് കാൻസലേഷൻ ഇയർബഡ്സ് എന്നതിലുപരി വിപ്ലവകരമായ സവിശേഷതകളോടെ ആങ്കർ (Anker) പുറത്തിറക്കിയ ഏറ്റവും പുതിയ മോഡലാണ് സൗണ്ട്കോർ ലിബർട്ടി 5 പ്രോ മാക്സ് (Soundcore Liberty 5 Pro Max). 1.78 ഇഞ്ച് അമോലെഡ് (AMOLED) സ്‌ക്രീനോട് കൂടിയ സ്മാർട്ട് കേസ്, ബിൽറ്റ്-ഇൻ ഓഡിയോ റെക്കോർഡിംഗ്, എഐ ട്രാൻസ്ക്രിപ്ഷൻ, തത്സമയ വിവർത്തനം (Translation), സമ്മറി ജനറേഷൻ എന്നീ എഐ ടൂളുകളാണ് ഇതിന്റെ പ്രധാന പ്രത്യേകത. യുഎഇയിൽ ഏകദേശം 899 ദിർഹം പ്രാരംഭ വിലയിലാണ് ഈ പ്രീമിയം ഇയർബഡ്സ് ലഭ്യമാകുന്നത്.

ക്ലിയർ കോൾ ക്വാളിറ്റിയിൽ ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയ ഇയർബഡ്സ് ഹാർഡ്‌വെയറോടെയാണ് ഇവ വരുന്നത്. ശബ്ദകോലാഹലങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിലും അത്യുഗ്രൻ കോളിംഗ് അനുഭവമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. മികച്ച നോയ്സ് കാൻസലേഷനും ശക്തമായ ബാസ് (Bass) സൗണ്ടും നൽകുന്നുണ്ടെങ്കിലും ഉയർന്ന തരംഗദൈർഘ്യമുള്ള (Treble) ശബ്ദങ്ങളിൽ കൂടുതൽ വ്യക്തത ആഗ്രഹിക്കുന്ന ഓഡിയോഫൈലുകൾക്ക് ഇത് പൂർണ്ണ തൃപ്തി നൽകിയേക്കില്ല. മീറ്റിംഗുകൾ, ലക്ചറുകൾ, അഭിമുഖങ്ങൾ എന്നിവ റെക്കോർഡ് ചെയ്യാനും കുറിപ്പുകളാക്കി മാറ്റാനും ആഗ്രഹിക്കുന്ന പ്രൊഡക്റ്റിവിറ്റി കേന്ദ്രീകൃതമായ ഉപഭോക്താക്കൾക്ക് ഈ ഇയർബഡ്സ് തികച്ചും അനുയോജ്യമാണ്.

You may also like