Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 05:30 PM

ജംസ് എഐ അധ്യാപകർക്കായി രക്ഷിതാക്കൾ കൂടുതൽ ഫീസ് നൽകേണ്ടി വരുമോ?

by Raneesha Razak
ദുബായ് : അധ്യാപകരുടെ എഐ പവേഡ് “ഡിജിറ്റൽ ട്വിൻ” (Digital twin) അഥവാ ഡിജിറ്റൽ രൂപങ്ങൾ പരീക്ഷിക്കാൻ ഒരുങ്ങി ജംസ് എജ്യുക്കേഷൻ (GEMS Education). യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ സ്കൂൾ ശൃംഖലയായ ജംസ്, നാപ്സ്റ്റർ (Napster) എന്ന എഐ കമ്പനിയുമായി സഹകരിച്ചാണ് ദുബായിലെ ജംസ് സ്കൂൾ ഓഫ് റിസർച്ച് ആൻഡ് ഇന്നൊവേഷനിൽ (SRI) ഈ പുതിയ സാങ്കേതികവിദ്യ പരീക്ഷിക്കുന്നത്. 2026 അവസാനത്തിന് മുമ്പ് ഇതിന്റെ പ്രവർത്തനക്ഷമമായ രൂപം പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്.
ഈ പുതിയ സാങ്കേതികവിദ്യ സ്കൂൾ ഫീസിനൊപ്പം രക്ഷിതാക്കൾക്ക് അധിക ബാധ്യതയാകുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് ജംസ് എജ്യുക്കേഷന്റെ ഇന്നൊവേഷൻ, എഐ ആൻഡ് ഫ്യൂച്ചറിസം സീനിയർ വൈസ് പ്രസിഡന്റും ഇന്റലിജൻസ് 360 മാനേജിംഗ് ഡയറക്ടറുമായ ബാസ് നിജ്ജാറുമായി (Baz Nijjar) ഗൾഫ് ന്യൂസ് നടത്തിയ അഭിമുഖത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്. സാങ്കേതികവിദ്യയുടെ പ്രവർത്തനരീതി, സുരക്ഷാ മുൻകരുതലുകൾ, ഇതിനായി രക്ഷിതാക്കൾ അധിക തുക നൽകേണ്ടി വരുമോ തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം വിശദീകരിക്കുന്നു.

You may also like