Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 08:59 AM

ബസ് റൂട്ടുകൾ മുൻകൂട്ടി പരിശോധിക്കാൻ യാത്രക്കാരോട് ദുബായ് ആർടിഎ

by Raneesha Razak

ദുബായ് : യാത്രക്കാർ തങ്ങളുടെ യാത്ര ആരംഭിക്കുന്നതിന് മുൻപായി ബസ് റൂട്ടുകളും സ്റ്റോപ്പുകളും കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അഭ്യർത്ഥിച്ചു. യാത്രാസമയം ലാഭിക്കുന്നതിനും അസൗകര്യങ്ങൾ ഒഴിവാക്കുന്നതിനും മുൻകൂട്ടിയുള്ള ആസൂത്രണം സഹായിക്കുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ഓരോ ബസും നിർദ്ദിഷ്ട സ്റ്റേഷനുകളിലൂടെയും സ്റ്റോപ്പുകളിലൂടെയുമാണ് സർവീസ് നടത്തുന്നത്. അതിനാൽ യാത്രക്കാർ ആർടിഎയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ പ്രയോജനപ്പെടുത്തണം. ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT) സാങ്കേതികവിദ്യയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ ഡിജിറ്റൽ സംവിധാനങ്ങൾ വഴി ബസുകളുടെ തത്സമയ വിവരങ്ങളും റൂട്ടുകളും യാത്രക്കാർക്ക് വേഗത്തിൽ അറിയാൻ സാധിക്കും. പൊതുഗതാഗത സംവിധാനം കൂടുതൽ സുഗമവും കാര്യക്ഷമവുമാക്കാനാണ് ആർടിഎ ഇതിലൂടെ ലക്ഷ്യമിടുന്നത്.

You may also like