Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 10:13 AM

വാഹന പരിശോധന: ദുബായിൽ അഡ്വാൻസ് ബുക്കിങ്ങിൽ നിന്ന് 5 വിഭാഗങ്ങൾക്ക് ഇളവ്

by Raneesha Razak

ദുബായ് : ദുബായിൽ വാഹന പരിശോധനയ്ക്കുള്ള നിർബന്ധിത മുൻകൂർ ബുക്കിങ്ങിൽ നിന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) 5 വിഭാഗങ്ങൾക്ക് ഇളവ് അനുവദിച്ചു. മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് പുറമെ, മുൻപ് പരാജയപ്പെട്ട വാഹനങ്ങളുടെ റീ-ഇൻസ്പെക്ഷൻ, രജിസ്‌ട്രേഷൻ പ്ലേറ്റുകൾ ഇല്ലാതെ കയറ്റുമതിക്കോ ട്രാൻസ്ഫറിനോ നടത്തുന്ന പരിശോധനകൾ, വാഹന വിൽപനയുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ, വാഹന വിവരങ്ങൾ സ്ഥിരീകരിക്കാനുള്ള ഇൻസ്പെക്ഷനുകൾ എന്നിവയ്ക്കാണ് മുൻകൂർ അപ്പോയിന്റ്മെന്റ് ഇല്ലാതെ ഇളവ് നൽകിയിട്ടുള്ളത്. ഈ വിഭാഗങ്ങളിൽ പെടാത്തവർക്കും അപ്പോയിന്റ്മെന്റ് ഇല്ലാതെ നേരിട്ടെത്തി പരിശോധന നടത്താമെങ്കിലും അതിനായി പ്രത്യേക അധിക ഫീസ് നൽകേണ്ടി വരും. നിലവിൽ ദുബായിലുടനീളം അത്യാധുനിക സൗകര്യങ്ങളുള്ള 29 അംഗീകൃത വാഹന പരിശോധനാ കേന്ദ്രങ്ങളുണ്ടെന്നും തിരക്ക് കുറയ്ക്കുന്നതിനായി ഒൻപത് കേന്ദ്രങ്ങൾ ഞായറാഴ്ചകളിലും പ്രവർത്തിക്കുന്നുണ്ടെന്നും ആർടിഎ വ്യക്തമാക്കി.

You may also like