Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 03:52 AM

ഇത്തിഹാദ് എയർവേയ്‌സ് പുതിയ രണ്ട് യൂറോപ്യൻ സർവീസുകൾ ആരംഭിച്ചു

by Raneesha Razak

 

അബുദാബി : യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള തങ്ങളുടെ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി പോളണ്ടിലെ ക്രാക്കോവ് (Kraków), സ്‌പെയിനിലെ പൽമ ഡി മല്ലോർക്ക (Palma de Mallorca) എന്നീ നഗരങ്ങളിലേക്ക് നേരിട്ടുള്ള പുതിയ വിമാന സർവീസുകൾ ആരംഭിച്ച് അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയർവേയ്‌സ്.
ഗൾഫ് മേഖലയിൽ നിന്ന് ക്രാക്കോവിലേക്ക് ആദ്യമായി ‘ഫസ്റ്റ് ക്ലാസ്’ കാബിൻ സൗകര്യം ഒരുക്കുന്ന ഏക എയർലൈനാണ് ഇത്തിഹാദ്. 2025 ജൂണിൽ ആരംഭിച്ച വാർസോ സർവീസിന് ശേഷം പോളണ്ടിലേക്കുള്ള ഇത്തിഹാദിന്റെ രണ്ടാമത്തെ ഡെസ്റ്റിനേഷനാണ് ക്രാക്കോവ്. ഇതിന് തൊട്ടുപിന്നാലെ 2026 ജൂൺ 12-നാണ് സ്പെയിനിലെ ബലേറിക് ദ്വീപുകളുടെ തലസ്ഥാനമായ പൽമ ഡി മല്ലോർക്കയിലേക്കുള്ള സർവീസ് ഇത്തിഹാദ് ആരംഭിച്ചത്. അത്യാധുനിക എയർബസ് A321LR വിമാനങ്ങളാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. ഇതിൽ പ്രൈവറ്റ് ഫസ്റ്റ് സ്യൂട്ടുകളും ബിസിനസ് ക്ലാസ് സൗകര്യങ്ങളും ലഭ്യമാണ്.
യൂറോപ്പിലെ ഏറ്റവും ആകർഷകമായ ഈ രണ്ട് നഗരങ്ങളെ അബുദാബിയുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിലൂടെ വിനോദസഞ്ചാരികൾക്കും ബിസിനസ്സ് യാത്രക്കാർക്കും കൂടുതൽ യാത്രാ സൗകര്യങ്ങൾ തുറന്നുനൽകുകയാണെന്ന് ഇത്തിഹാദ് എയർവേയ്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അന്റോണോആൽഡോ നെവെസ് പറഞ്ഞു.

You may also like