Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 03:55 AM

അൽ ദന്ന കൊട്ടാരത്തിൽ ജനങ്ങളെ സ്വീകരിച്ച് ഷെയ്ഖ് ഹംദാൻ ബിൻ സായിദ്

by Raneesha Razak

അൽ ദഫ്ര : അൽ ദഫ്ര റീജിയണിലെ ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ അൽ ദന്ന കൊട്ടാരത്തിൽ വെച്ച് പൗരന്മാരെയും ഉദ്യോഗസ്ഥരെയും സ്വീകരിച്ചു. ഷെയ്ഖ് റാഷിദ് ബിൻ ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് ഹംദാൻ ബിൻ ശഖ്ബൂത് ബിൻ നഹ്യാൻ അൽ നഹ്യാൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

സന്ദർശകരുമായി സൗഹൃദ സംഭാഷണം നടത്തിയ അദ്ദേഹം, ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സുസ്ഥിരത ഉറപ്പാക്കുന്നതിനും യുഎഇ നേതൃത്വം നൽകുന്ന മുൻഗണനകളെക്കുറിച്ച് സംസാരിച്ചു. അൽ റുവൈസ് ഇൻഡസ്ട്രിയൽ സിറ്റിയിലെ അഡ്‌നോക് (ADNOC) ഗ്രൂപ്പ് കമ്പനികളിൽ നിന്നുള്ള മികച്ച ജീവനക്കാരും അൽ ദഫ്ര റീജിയൺ മുനിസിപ്പാലിറ്റി പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവിധ സുപ്രധാന മേഖലകളിൽ എമിറാത്തി പ്രതിഭകൾ നടത്തുന്ന മികച്ച സംഭാവനകളെയും അവരുടെ കഠിനാധ്വാനത്തെയും ഷെയ്ഖ് ഹംദാൻ പ്രശംസിച്ചു.ഭരണാധികാരിയുടെ പ്രതിനിധി കോടതി അണ്ടർസെക്രട്ടറി നാസർ മുഹമ്മദ് അൽ മൻസൂരിയും യോഗത്തിൽ പങ്കെടുത്തു.

You may also like