Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:04 PM

ന്യൂഡൽഹിയിലെ ഹോട്ടൽ അഗ്നിബാധ: ഇന്ത്യക്ക് ഐക്യദാർഢ്യവും അനുശോചനവുമറിയിച്ച് യുഎഇ

by Raneesha Razak

ന്യൂഡൽഹി : ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിലെ മാളവ്യ നഗറിലുള്ള ഹോട്ടലിലുണ്ടായ വൻ തീപിടുത്തത്തിൽ ആളപായം സംഭവിച്ചതിൽ ഇന്ത്യക്ക് ഐക്യദാർഢ്യവും അനുശോചനവുമറിയിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്. നിരവധി പേരുടെ മരണത്തിനും പരിക്കുകൾക്കും കാരണമായ ഈ ദരുണാപകടത്തിൽ ഇന്ത്യയോടൊപ്പം നിലകൊള്ളുന്നതായി യുഎഇ വ്യക്തമാക്കി

തീപിടുത്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഗവൺമെന്റിനും ജനങ്ങൾക്കും തങ്ങളുടെ ആത്മാർത്ഥമായ അനുശോചനവും സഹതാപവും അറിയിക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA) പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം പൂർണ്ണ ആരോഗ്യം വീണ്ടെടുക്കട്ടെ എന്ന് ആശംസിക്കുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇന്ത്യയുമായി എന്നും അടുത്ത സൗഹൃദം പുലർത്തുന്ന യുഎഇ, ഡൽഹിയിലുണ്ടായ ഈ അപ്രതീക്ഷിത ദുരന്തത്തിൽ തങ്ങളുടെ കടുത്ത ദുഃഖം രേഖപ്പെടുത്തുകയായിരുന്നു.

You may also like