Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 02:49 PM

അടിയന്തര ആരോഗ്യ പരിചരണത്തിൽ ആഗോള പുരസ്‌കാരം സ്വന്തമാക്കി യുഎഇ നാഷണൽ ആംബുലൻസ്

by Raneesha Razak

അബുദാബി : അടിയന്തര വൈദ്യസഹായം, ക്ലിനിക്കൽ ഗവേണൻസ്, പരിചരണത്തിന്റെ ഗുണനിലവാരം, രോഗികളുടെ സുരക്ഷ എന്നിവയിലെ മികച്ച പ്രകടനത്തിന് 2026-ലെ ആഗോള അംഗീകാര പുരസ്‌കാരം (Global Recognition Award) സ്വന്തമാക്കി യുഎഇ നാഷണൽ ആംബുലൻസ് (National Ambulance). ലോകമെമ്പാടുമുള്ള 26-ലധികം മേഖലകളിലെ മികച്ച സ്ഥാപനങ്ങളെയും പ്രതിഭകളെയും ആദരിക്കുന്നതിനായി നൽകുന്നതാണ് ഈ പുരസ്‌കാരം. അന്താരാഷ്ട്ര നിലവാരമുള്ള അടിയന്തര ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിൽ യുഎഇയുടെ വളർന്നുവരുന്ന പ്രശസ്തി അടയാളപ്പെടുത്തുന്നതാണ് ഈ നേട്ടം.
ഫെഡറൽ അതോറിറ്റി ഫോർ ആംബുലൻസ് ആൻഡ് സിവിലിന്റെ ഭാഗമായ നാഷണൽ ആംബുലൻസ്, തുടർച്ചയായി 12 വർഷമായി ‘ജോയിന്റ് കമ്മീഷൻ ഇന്റർനാഷണൽ’ (JCI) അംഗീകാരം നിലനിർത്തുന്ന സ്ഥാപനമാണ്. ആഗോളതലത്തിൽ ‘ഫോർബ്‌സ്’, ‘ബിസിനസ് ഇൻസൈഡർ’ തുടങ്ങിയ മുൻനിര മാധ്യമങ്ങളും നാഷണൽ ആംബുലൻസിന്റെ ചരിത്രപരമായ നേട്ടത്തെയും മികവിനെയും പ്രകീർത്തിച്ച് വാർത്തകൾ നൽകിയിട്ടുണ്ട്. യുഎഇയുടെ ആരോഗ്യ രക്ഷാ മേഖലയിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് ഈ പുരസ്‌കാരം.

You may also like