Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 13, 2026 | 09:04 PM

യുഎഇ ലോട്ടറിയിലെ ആദ്യ കോടീശ്വരൻ; 30 മില്യൺ ദിർഹം സ്വന്തമാക്കി നേപ്പാൾ സ്വദേശി തയാബ് ഖാൻ

by Raneesha Razak

ദുബായ് : യുഎഇ ലോട്ടറിയുടെ ചരിത്രത്തിലാദ്യമായി പ്രഖ്യാപിച്ച 30 മില്യൺ ദിർഹത്തിന്റെ (ഏകദേശം 68 കോടിയിലധികം ഇന്ത്യൻ രൂപ) ബമ്പർ സമ്മാനം സ്വന്തമാക്കിയ ഭാഗ്യവാനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടു. ജൂൺ 2 ചൊവ്വാഴ്ചയാണ് വിജയിയുടെ പൂർണ്ണമായ വിവരങ്ങൾ യുഎഇ ലോട്ടറി ഔദ്യോഗികമായി വെളിപ്പെടുത്തിയത്. അബുദാബിയിൽ താമസിക്കുന്ന നേപ്പാൾ സ്വദേശിയായ തയാബ് ഖാൻ ആണ് ആ മഹാഭാഗ്യവാൻ.

കഴിഞ്ഞ ദിവസങ്ങളിൽ വിജയിയുടെ ആദ്യ പേര് മാത്രമാണ് ലോട്ടറി അധികൃതർ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടിരുന്നത്. ഇതോടെ ആരാണ് ഈ കോടീശ്വരൻ എന്നതിനെക്കുറിച്ച് വലിയ രീതിയിലുള്ള ചർച്ചകളും ആകാംഷയും ജനങ്ങൾക്കിടയിൽ നിലനിന്നിരുന്നു. 2025-ന്റെ അവസാനത്തോടെ യുഎഇ ലോട്ടറിയുടെ ഘടനയിൽ മാറ്റം വരുത്തുകയും ബമ്പർ സമ്മാനത്തുക 100 മില്യൺ ദിർഹത്തിൽ നിന്ന് 30 മില്യൺ ദിർഹമായി നിശ്ചയിക്കുകയും ചെയ്ത ശേഷമുള്ള ആദ്യ നറുക്കെടുപ്പിലാണ് തയാബ് ഖാൻ ജേതാവായത്. തയാബ് തിരഞ്ഞെടുത്ത ഏഴ് ഭാഗ്യ നമ്പറുകളും നറുക്കെടുപ്പിലെ നമ്പറുകളുമായി കൃത്യമായി ഒത്തുപോവുകയായിരുന്നു. സമ്മാനവിവരമറിഞ്ഞപ്പോൾ ആകാശത്ത് പറക്കുന്നതുപോലെയുള്ള അനുഭവമാണ് തനിക്ക് ഉണ്ടായതെന്നും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്നും സന്തോഷം പങ്കുവെച്ചുകൊണ്ട് തയാബ് ഖാൻ വ്യക്തമാക്കി.

You may also like