അബുദാബി : ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിൽ കൗമാരക്കാർക്കും യുവാക്കൾക്കുമുള്ള അടിസ്ഥാന ആരോഗ്യ സേവനങ്ങളുടെ ലഭ്യത 100 ശതമാനത്തിൽ എത്തിയതായി ജിസിസി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ (GCC-STAT) പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ആഗോളതലത്തിൽ ഈ സേവനങ്ങളുടെ ലഭ്യത 68 ശതമാനമായിരിക്കെയാണ് ജിസിസി രാജ്യങ്ങൾ ഈ നേട്ടം കൈവരിച്ചത്.
കണക്കുകൾ പ്രകാരം 2025-ൽ ജിസിസി രാജ്യങ്ങളിലെ 10 മുതൽ 24 വയസ്സ് വരെയുള്ള കൗമാരക്കാരുടെയും യുവാക്കളുടെയും ജനസംഖ്യ ഏകദേശം 1.28 കോടിയാണ് (12.8 ദശലക്ഷം). ഇത് പ്രദേശത്തെ ആകെ ജനസംഖ്യയുടെ 20 ശതമാനം വരും. യുവാക്കളുടെയും കൗമാരക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന ദേശീയ നിയമങ്ങളും മാനദണ്ഡങ്ങളും നടപ്പിലാക്കുന്നതിലും ജിസിസി രാജ്യങ്ങൾ 100 ശതമാനം പുരോഗതി നേടി. ആഗോള ശരാശരി 84 ശതമാനമാണ്. സെപ്റ്റംബർ 30-നാണ് ജിസിസി രാജ്യങ്ങളിൽ ഗൾഫ് അഡോളസെന്റ് ആൻഡ് യൂത്ത് ഹെൽത്ത് ഡേ ആയി ആചരിക്കുന്നത്.
3