Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 13, 2026 | 10:57 PM

‘ഗാലന്റ് നൈറ്റ് 3’; ഗാസയിൽ ദുരിതാശ്വാസവുമായി യുഎഇയുടെ ദൗത്യസംഘം

by Raneesha Razak

യുഎഇ : സഹോദര രാജ്യമായ ഫലസ്തീനിലെ ജനങ്ങൾക്ക് പിന്തുണയുമായി എത്തിയ ഐക്യ അറബ് എമിറേറ്റ്സിന്റെ (യുഎഇ) 5 ദുരിതാശ്വാസ വാഹനവ്യൂഹങ്ങൾ ഈ ആഴ്ച ഗാസ മുനമ്പിൽ പ്രവേശിച്ചു. ‘ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3’ (Gallant Knight 3) പദ്ധതിയുടെ ഭാഗമായി 980 ടൺ അവശ്യവസ്തുക്കൾ അടങ്ങിയ 62 ട്രക്കുകളാണ് ഗാസയിൽ എത്തിച്ചത്.

ഭക്ഷ്യവസ്തുക്കൾ, താൽക്കാലിക അഭയകേന്ദ്രങ്ങൾ നിർമ്മിക്കുന്നതിനുള്ള സാമഗ്രികൾ, ജീവൻരക്ഷാ മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയാണ് ദുരിതാശ്വാസ സംഘം എത്തിച്ചിരിക്കുന്നത്. ഈജിപ്ഷ്യൻ നഗരമായ അൽ അരീഷിലെ യുഎഇ ഹ്യുമാനിറ്റേറിയൻ എയ്ഡ് ലോജിസ്റ്റിക്സ് സെന്റർ കേന്ദ്രീകരിച്ചാണ് സഹായങ്ങൾ തരംതിരിക്കുന്നതും വാഹനങ്ങളിൽ നിറച്ചു ഗാസയിലേക്ക് അയക്കുന്നതും. ഗാസയിലെ ജനങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിനും അവശ്യവസ്തുക്കളുടെ ക്ഷാമം പരിഹരിക്കുന്നതിനുമായി യുഎഇ നിരന്തരമായി നടത്തിവരുന്ന മാനുഷിക ഇടപെടലുകളുടെ ഭാഗമായാണ് പുതിയ സഹായ ഹസ്തവും എത്തിയിരിക്കുന്നത്.

You may also like