Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 09:59 PM

റോഡപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോയുമായി ഷാർജ പൊലീസ്

by Raneesha Razak

ഷാർജ : അശ്രദ്ധമായി പെട്ടെന്ന് വരിമാറി (Sudden Swerving) ഓടിച്ചതിനെ തുടർന്നുണ്ടായ ഭീകരമായ റോഡപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പൊലീസ്. റോഡിലെ ഒരു നിമിഷത്തെ തെറ്റായ തീരുമാനം എത്രത്തോളം വിനാശകരമാകുമെന്ന് മുന്നറിയിപ്പ് നൽകാനാണ് ട്രാഫിക് നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ പൊലീസ് പങ്കുവെച്ചത്.
റോഡിന്റെ ഇടതുവശത്തെ വരിയിലൂടെ പോവുകയായിരുന്ന ഒരു സിൽവർ സെഡാൻ കാർ പെട്ടെന്ന് എക്സിറ്റിലേക്ക് കയറാനായി മറ്റ് വരികളിലേക്ക് പെട്ടെന്ന് വെട്ടിച്ചുമാറുന്നതാണ് വീഡിയോയിലുള്ളത്. ഇതൊഴിവാക്കാൻ തൊട്ടടുത്ത വരിയിലൂടെ വന്ന വൈറ്റ് എസ്‌യുവി (SUV) വശങ്ങളിലേക്ക് മാറ്റിയതോടെ നിയന്ത്രണം വിട്ട് റോഡരികിലെ പെയ്‌വ്‌മെന്റിലിടിച്ച് കറങ്ങുകയായിരുന്നു. എക്സിറ്റുകൾ നഷ്ടപ്പെട്ടാൽ തൊട്ടടുത്ത എക്സിറ്റ് ഉപയോഗിക്കണമെന്നും, അല്ലാതെ പെട്ടെന്ന് വരിമാറി മറ്റ് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കരുതെന്നും ഷാർജ പൊലീസ് ഡ്രൈവർമാരോട് കർശനമായി ആവശ്യപ്പെട്ടു.

You may also like