Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 09:20 PM

ഐസ്ഡ് ലാറ്റെയൊക്കെ മാറിനിൽക്കൂ, ഇനി ‘ഡേർട്ടി ഡ്രിങ്ക്‌സ്’ യുഗം

യുഎഇ കഫേകളിൽ തരംഗമായി പുത്തൻ കോഫി ട്രെൻഡ്

by Raneesha Razak

ദുബൈ : യുഎഇയിലെ കോഫി പ്രേമികൾക്കിടയിൽ ഇപ്പോൾ ഏറ്റവും പുതിയ തരംഗമായി മാറിയിരിക്കുകയാണ് ‘ഡേർട്ടി ഡ്രിങ്ക്‌സ്’ (Dirty Drinks). കാലങ്ങളായി ആളുകൾ സ്ഥിരമായി ഓർഡർ ചെയ്തിരുന്ന ഐസ്ഡ് ലാറ്റെ പോലുള്ള കോഫികൾക്ക് പകരമായിട്ടാണ് വിപണിയിൽ ഈ പുത്തൻ പരീക്ഷണം തരംഗമാകുന്നത്. ചൂടുള്ള എസ്പ്രസ്സോയും തണുത്ത പാലും (അല്ലെങ്കിൽ മാച്ചാ – Matcha) തമ്മിൽ കലർത്താതെ ലെയറുകളായി നൽകുന്ന പ്രത്യേകതരം ക്രിയേഷനാണ് ഡേർട്ടി ഡ്രിങ്ക്‌സ്.
ടിക്ടോക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഈ കോഫി ട്രെൻഡ് ഇത്രയധികം ജനപ്രീതി നേടിയത്. അബുദാബിയിലെ ‘ബിറ്റ്‌വീൻ ടു പാംസ്’, ദുബൈയിലെ ‘ബ്രൂഡ്’ തുടങ്ങിയ പ്രാദേശിക കഫേകളിൽ ‘ഡേർട്ടി എസ്പ്രസ്സോ’ തേടി എത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. കേവലം കാഴ്ചഭംഗി മാത്രമല്ല, ആദ്യത്തെ സിപ്പിൽ തന്നെ ലഭിക്കുന്ന മധുരത്തിന്റെയും കടുപ്പമേറിയ കോഫിയുടെയും വ്യത്യസ്തമായ രുചിക്കൂട്ടാണ് യുവാക്കളെ ഇതിലേക്ക് ആകർഷിക്കുന്നത്. സാധാരണ കോഫിയേക്കാൾ കൂടുതൽ ക്രീമിയും സ്വാദിഷ്ടവുമായതിനാൽ ഈ ട്രെൻഡ് യുഎഇയിലെ കോഫി സംസ്കാരത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞുവെന്ന് കഫേ ഉടമകൾ വ്യക്തമാക്കുന്നു.

You may also like