Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 19, 2026 | 10:48 AM

വെറുമൊരു പുകയല്ല, ജീവിതം തകർക്കുന്ന കെണിയാണ്; ‘വേപ്പിന്’ എതിരെ യുഎഇയിൽ കർശന മുന്നറിയിപ്പ്

by Raneesha Nizar

ദുബൈ : സാധാരണ ഇ-സിഗരറ്റുകൾക്കുള്ളിൽ (Vape) കഞ്ചാവ് ഓയിലുകളും മറ്റ് മാരക മയക്കുമരുന്നുകളും ഒളിപ്പിച്ച് യുവാക്കളിലേക്ക് എത്തിക്കുന്ന പ്രവണത വർദ്ധിക്കുന്നതായി യുഎഇയിലെ ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇവ സാധാരണ വോപ്പുകൾ പോലെതന്നെ ഇരിക്കുന്നതിനാൽ മാതാപിതാക്കൾക്കോ അധ്യാപകർക്കോ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാറില്ല. വെറും ജലബാഷ്പം മാത്രമാണ് ശ്വസിക്കുന്നതെന്ന തെറ്റായ ധാരണയിലാണ് കുട്ടികൾ ഇത് ഉപയോഗിക്കുന്നത്. എന്നാൽ ഇതിലടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള നിക്കോട്ടിനും രാസവസ്തുക്കളും ഗുരുതരമായ ശ്വാസകോശ രോഗങ്ങൾക്കും മസ്തിഷ്ക വൈകല്യങ്ങൾക്കും കാരണമാകുമെന്നും കുട്ടികളിൽ കടുത്ത നിരീക്ഷണം വേണമെന്നും ഡോക്ടർമാർ ഓർമ്മിപ്പിച്ചു.

You may also like