Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:21 PM

തൊഴിൽ മേഖലയിൽ പ്രൊഫഷണൽ കരുത്തായി വനിതകൾ

റസൽഖൈമ എച്ച്ആർ വകുപ്പിൽ 90 ശതമാനവും സ്ത്രീകൾ

by Raneesha Razak

റസൽഖൈമ: സർക്കാർ വകുപ്പുകളിൽ വനിതകളുടെ പങ്കാളിത്തവും പ്രാതിനിധ്യവും വർദ്ധിപ്പിച്ച് റസൽഖൈമ എമിറേറ്റ്. റസൽഖൈമ ഗവൺമെന്റിന്റെ ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്ട്‌മെന്റിലെ (HR) ആകെ ജീവനക്കാരിൽ 80 മുതൽ 90 ശതമാനം വരെ സ്ത്രീകളാണെന്നും ഇതിൽ ഭൂരിഭാഗവും എമിറാത്തി വനിതകളാണെന്നും അധികൃതർ വ്യക്തമാക്കി. പൊതുമേഖലയിൽ മൊത്തത്തിൽ സ്ത്രീകളും പുരുഷന്മാരും 50 ശതമാനം വീതം തുല്യ പങ്കാളിത്തം പുലർത്തുമ്പോൾ എച്ച്ആർ വിഭാഗത്തിൽ സ്ത്രീകൾ വലിയ മുന്നേറ്റമാണ് നടത്തുന്നത്. ‘ദി മാർക്ക് ഷീ മേക്സ്’ (The Mark She Makes) എന്ന പേരിൽ സംഘടിപ്പിച്ച എമിറാത്തി വനിതാ ദിനാഘോഷ പരിപാടിയിൽ റസൽഖൈമ എച്ച്ആർ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ സാറ അഹമ്മദ് അൽ സാബിയിലാണ് ഈ കണക്കുകൾ വെളിപ്പെടുത്തിയത്.
തൊഴിലും കുടുംബ ജീവിതവും സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് ആവശ്യമായ ഫ്ലെക്സിബിൾ ജോലി നയങ്ങളും റസൽഖൈമയിൽ നടപ്പിലാക്കിയിട്ടുണ്ട്. സ്കൂളുകൾ തുറക്കുന്ന സമയങ്ങളിൽ ചെറിയ കുട്ടികളെ സ്കൂളിലും നഴ്‌സറികളിലും എത്തിക്കുന്നതിനായി അമ്മമാരായ ജീവനക്കാർക്ക് പ്രത്യേക ഇളവുകൾ നൽകിവരുന്നു. യുവ എമിറാത്തികൾക്ക് നേതൃത്വ പരിശീലനം നൽകുന്നതിനായി ‘റസൽഖൈമ എംപവർമെന്റ് പ്ലാറ്റ്‌ഫോം’ ആരംഭിക്കുകയും 2028-2030 വർഷങ്ങളിലേക്കുള്ള ദീർഘകാല തൊഴിൽ നയരൂപീകരണ നടപടികൾ ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്.

You may also like