Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 05:30 PM

ഷെയ്ഖ് സായിദിന്റെ മജ്‌ലിസിലെ ഗഹ്‌വ കോഫി കൂട്ട് ഇനി ജനങ്ങളിലേക്ക്

എഡിഹെക്‌സിൽ അറേബ്യൻ കാപ്പിയുടെ ചരിത്രവിശേഷങ്ങളുമായി യുഎഇ

by Raneesha Razak

അബുദാബി: യുഎഇയുടെ രാഷ്ട്രപിതാവ് അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാന്റെ മജ്‌ലിസിൽ വിരുന്നുകാർക്ക് വിളമ്പിയിരുന്ന അപൂർവ്വ ഗഹ്‌വ (Gahwa) കാപ്പിയുടെ പരമ്പരാഗത ചേരുവകളും ചരിത്രവും വെളിപ്പെടുത്തി ‘ദി ഫൗണ്ടേഴ്‌സ് ഓഫീസ്’. അബുദാബി അന്താരാഷ്ട്ര വേട്ടയാടൽ, കുതിരപ്പന്തയ എക്‌സിബിഷനിലെ (ADIHEX 2026) പവലിയനിലാണ് യുഎഇയുടെ സാംസ്കാരിക പൈതൃകമായ ഗഹ്‌വ നിർമ്മാണത്തിന്റെ വിശദാംശങ്ങൾ പൊതുജനങ്ങൾക്കായി അവതരിപ്പിച്ചത്. കാപ്പിപ്പരിപ്പുകൾ വറുത്തെടുക്കുന്നതും ഗ്രാമ്പൂ, കുങ്കുമപ്പൂവ്, റോസ് വാട്ടർ എന്നിവ ചേർത്ത് ദല്ലയിൽ (Dallah) തിളപ്പിച്ചെടുക്കുന്നതുമായ പ്രത്യേക രീതിയാണ് ഷെയ്ഖ് സായിദിന്റെ മജ്‌ലിസിൽ പിന്തുടർന്നിരുന്നത്.

എമിറാത്തി സംസ്കാരത്തിൽ ഉദാരമനസ്കതയുടെയും ആതിഥ്യമര്യാദയുടെയും പ്രതീകമായ ഗഹ്‌വ വിളമ്പുന്നതിന് പ്രത്യേക രീതികളുണ്ട്. കാപ്പി പാത്രമായ ‘ദല്ല’ വലതുകയ്യിൽ പിടിച്ച് ‘ഫിൻജാൻ’ (Finjan) എന്ന ചെറിയ കപ്പുകളിലാണ് കാപ്പി ഒഴിച്ചുകൊടുക്കുന്നത്. കപ്പിന്റെ പകുതി ഭാഗം മാത്രം കാപ്പി നൽകുന്നത് വിരുന്നുകാരന് മജ്‌ലിസിൽ കൂടുതൽ സമയം ചിലവഴിക്കാനുള്ള ക്ഷണമായാണ് കണക്കാക്കുന്നത്. കാപ്പി കുടിച്ച ശേഷം കപ്പ് ചെറുതായി ഇളക്കി തിരികെ നൽകിയാൽ മതിയാകും എന്ന സൂചനയാണ്. 2015-ൽ യുനെസ്കോയുടെ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഗഹ്‌വ, വരുംതലമുറകൾക്കായി സംരക്ഷിക്കുകയാണ് ഫൗണ്ടേഴ്‌സ് ഓഫീസിന്റെ ലക്ഷ്യം.

You may also like