Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 15, 2026 | 09:59 AM

റാസൽഖൈമയിലെ അൽ റംസ് ഇനി വിനോദസഞ്ചാര കേന്ദ്രം; വൻ വികസന പദ്ധതികളുമായി യുഎഇ

by Raneesha Nizar

റാസൽഖൈമ : അൽ റംസ് (Al Rams) മേഖലയെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സംയോജിത തീരദേശ വിനോദസഞ്ചാര കേന്ദ്രമാക്കി (Integrated Waterfront Destination) മാറ്റാൻ ഒരുങ്ങി യുഎഇ. എമിറേറ്റ്സ് കൗൺസിൽ ഫോർ ബാലൻസ്ഡ് ഡെവലപ്‌മെന്റ് ആണ് അൽ റംസ് വാട്ടർഫ്രണ്ട്, അൽ റംസ് ബൊളിവാർഡ് എന്നീ രണ്ട് വൻകിട വികസന പദ്ധതികൾ പ്രഖ്യാപിച്ചത്. യുഎഇയിലെ ഗ്രാമീണ മേഖലകളുടെ വികസനവും ജനങ്ങളുടെ ജീവിതനിലവാരവും ഉയർത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

പദ്ധതിയുടെ ഭാഗമായി 2 കിലോമീറ്റർ നീളമുള്ള തീരദേശം പൂർണ്ണമായും നവീകരിക്കും. ഇതിൽ നടപ്പാതകൾ, സൈക്ലിംഗ്-ജോഗിംഗ് ട്രാക്കുകൾ, പാർക്കുകൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, പൊതുപരിപാടികൾ നടത്താനുള്ള പ്ലാസകൾ എന്നിവ ഒരുക്കും. കൂടാതെ അൽ റംസ് കോർണിഷും അൽ റംസ് മറീനയും വികസിപ്പിക്കുന്നതിലൂടെ ഇതൊരു പ്രധാന സാമൂഹിക-സാംസ്കാരിക കേന്ദ്രമായി മാറും. എമിറാത്തി പൈതൃകം വിളിച്ചോതുന്ന സവിശേഷമായ ഒരു ലാൻഡ്‌മാർക്കും ഇവിടെ നിർമ്മിക്കുന്നുണ്ട്.

അൽ റംസ് ബൊളിവാർഡ് പദ്ധതിയിലൂടെ പ്രദേശത്തെ പ്രധാന വാണിജ്യ മേഖലയെ കോർണിഷുമായി നേരിട്ട് ബന്ധിപ്പിക്കും. ഇവിടുത്തെ നൂറിലധികം കടകൾ തനത് എമിറാത്തി പൈതൃക ശൈലിയിൽ (Al Sadu നെയ്ത്തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്) നവീകരിക്കും. കടകളുടെ നവീകരണവും നിർമ്മാണ പ്രവർത്തനങ്ങളും ബിസിനസുകളെ ബാധിക്കാത്ത രീതിയിൽ ഘട്ടങ്ങളായിട്ടായിരിക്കും പൂർത്തിയാക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.

You may also like