Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:20 PM

റാസൽഖൈമ ഫ്ലെമിംഗോ ബീച്ചിൽ ബാർബെക്യൂവുകൾക്ക് നിരോധനം

by Raneesha Razak
റാസൽഖൈമ : ജനപ്രിയ തീരപ്രദേശമായ റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബെക്യൂവുകൾക്കും കൽക്കരി ഉപയോഗിച്ചുള്ള തീക്കൂട്ടങ്ങൾക്കും നിരോധനം ഏർപ്പെടുത്തി. ബീച്ചിന്റെ സൗന്ദര്യം സംരക്ഷിക്കുന്നതിനും പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിനുമാണ് അധികൃതരുടെ പുതിയ നടപടി.
കഴിഞ്ഞ സെപ്റ്റംബർ 10-നാണ് പൊതു സേവന വകുപ്പ് പുതിയ നിയന്ത്രണം നടപ്പിലാക്കിയത്. ബീച്ചിൽ കൽക്കരി ഉപയോഗിക്കുന്നതിനും ബാർബെക്യൂ ചെയ്യുന്നതിനും ഈ നിരോധനം ബാധകമാണ്. യുഎഇയിൽ വരും മാസങ്ങളിൽ തണുപ്പുകാലം ആരംഭിക്കുന്നതോടെ ബീച്ച് സന്ദർശനങ്ങളും പിക്നിക്കുകളും ബാർബെക്യൂ ഒത്തുകൂടലുകളും പതിവാകുന്ന സാഹചര്യത്തിലാണ് ഈ ഉത്തരവ്. ഇനിമുതൽ ഫ്ലെമിംഗോ ബീച്ചിലേക്ക് പോകുന്ന സന്ദർശകർ ഗ്രില്ലുകളും ബാർബെക്യൂ സാധനങ്ങളും ഒഴിവാക്കേണ്ടി വരും.
ബീച്ചിന്റെ മനോഹാരിത നിലനിർത്താനും പൊതുജനസുരക്ഷ പ്രോത്സാഹിപ്പിക്കാനുമാണ് ഈ നടപടിയെന്ന് വകുപ്പ് അധികൃതർ വ്യക്തമാക്കി. പ്രദേശം വൃത്തിയും സുരക്ഷിതവുമായി സൂക്ഷിക്കാൻ സന്ദർശകർ സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. എന്നാൽ നിരോധനം ലംഘിക്കുന്നവർക്കുള്ള പിഴകളെക്കുറിച്ച് ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കിയിട്ടില്ല.

You may also like