Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:19 PM

റസൽഖൈമയിൽ കൂടുതൽ പഠനാവസരങ്ങൾ! 3,000 സീറ്റുകളോടെ 3 പുതിയ സ്വകാര്യ സ്കൂളുകൾക്ക് അനുമതി

by Raneesha Razak
റസൽഖൈമ : വർദ്ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് 2026-2027 അധ്യയന വർഷത്തിൽ മൂന്ന് പുതിയ സ്വകാര്യ സ്കൂളുകൾക്ക് അനുമതി നൽകി റസൽഖൈമ. റസൽഖൈമ ഡിപ്പാർട്ട്‌മെന്റ് ഓഫ് നോളജിന്റെ (RAK DOK) തീരുമാനപ്രകാരം നടപ്പിലാക്കുന്ന ഈ വിപുലീകരണത്തിലൂടെ ഏകദേശം 3,000 പുതിയ വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ലഭിക്കും.
ദഫാനിലെ ‘അൽ ഇബ്ദ പ്രൈവറ്റ് അക്കാദമി’, അൽ ദഹാനിലെ ‘അൽ നാസർ പ്രൈവറ്റ് സ്കൂൾ ബ്രാഞ്ച് 2’, സിദ്രോയിലെ ‘ബ്ലൂം അമേരിക്കൻ പ്രൈവറ്റ് സ്കൂൾ’ എന്നിവയ്ക്കാണ് പുതുതായി പ്രവർത്തനാനുമതി നൽകിയിട്ടുള്ളത്. ഇതിൽ ആദ്യത്തെ രണ്ട് സ്കൂളുകൾ യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ (MoE) കറിക്കുലവും, ബ്ലൂം അമേരിക്കൻ സ്കൂൾ അമേരിക്കൻ കറിക്കുലവുമാണ് പിന്തുടരുന്നത്. വർദ്ധിച്ചുവരുന്ന ജനസംഖ്യയും വിദേശികളുടെ ഒഴുക്കും കണക്കിലെടുത്താണ് പുതിയ സ്കൂളുകൾക്ക് അനുമതി നൽകിയതെന്ന് ആർഎകെ ഡിഒകെ ബോർഡ് അംഗം ഡോ. അബ്ദുൽറഹ്മാൻ അൽ നഖ്ബി വ്യക്തമാക്കി.

You may also like