Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:21 PM

യൂറോപ്യൻ ചലച്ചിത്രമേളയ്ക്ക് റാസൽഖൈമയിൽ തുടക്കമായി

by Raneesha Razak

റാസൽഖൈമ : ചരിത്രത്തിലാദ്യമായി റാസൽഖൈമ ആതിഥേയത്വം വഹിക്കുന്ന യൂറോപ്യൻ ചലച്ചിത്രമേളയ്ക്ക് പ്രൗഢഗംഭീരമായ തുടക്കം. തിങ്കളാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ യുഎഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി മേളയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. റാസൽഖൈമ ചേംബർ ഓഫ് കൊമേഴ്‌സ് തിയേറ്ററിൽ ‘റാക് ആർട്ട്’ (RAK Art) ആണ് ഈ ചലച്ചിത്രോത്സവത്തിന് വേദിയൊരുക്കുന്നത്. യുഎഇയിലെ യൂറോപ്യൻ യൂണിയൻ അംബാസഡർ ലൂസി ബെർഗർ, വിവിധ വിദേശ നയതന്ത്രജ്ഞർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

യുഎഇയിലെ യൂറോപ്യൻ യൂണിയൻ ഡെലിഗേഷനും ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി ഫൗണ്ടേഷൻ ഫോർ പോളിസി റിസർച്ചിന്റെ കീഴിലുള്ള റാക് ആർട്ടും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ എംബസികളുടെയും സാംസ്കാരിക സ്ഥാപനങ്ങളുടെയും പിന്തുണയും മേളയ്ക്കുണ്ട്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ പ്രമേയങ്ങളും പുരസ്കാരങ്ങൾ നേടിയ ചിത്രങ്ങളും ഉൾപ്പെടുന്ന വിപുലമായ സിനിമാ പ്രദർശനങ്ങളാണ് മേളയുടെ പ്രധാന ആകർഷണം. യൂറോപ്യൻ സിനിമകളുടെ സാംസ്കാരിക വൈവിധ്യവും സർഗ്ഗാത്മകതയും യുഎഇയിലെ സിനിമാപ്രേമികൾക്ക് പരിചയപ്പെടുത്തുന്ന ഈ ചലച്ചിത്രമേള ജൂൺ 6 വരെ നീണ്ടുനിൽക്കും.

You may also like