Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 05:29 PM

അബുദാബിയിൽ ഇ311 റോഡിൽ വേഗപരിധി വെട്ടിക്കുറച്ചു

തിങ്കളാഴ്ച മുതൽ പുതിയ വേഗത പ്രാബല്യത്തിൽ

by Raneesha Razak
അബുദാബി : ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റോഡിലെ (ഇ311) ഒരു ഭാഗത്ത് വേഗപരിധി കുറച്ച് അബുദാബി മൊബിലിറ്റി പുതിയ ഉത്തരവിറക്കി. സെപ്റ്റംബർ 14 തിങ്കളാഴ്ച മുതൽ ഈ പാതയിലെ വേഗത മണിക്കൂറിൽ 120 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറയും. റോഡിന്റെ ഇരുവശങ്ങളിലേക്കും ഈ പുതിയ വേഗപരിധി ബാധകമായിരിക്കും.
ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ തെരുവ്, അൽ ഖലീജ് അൽ അറബി തെരുവ് എന്നിവയ്ക്ക് സമീപമുള്ള ഭാഗങ്ങളിലാണ് വേഗപരിധി കുറച്ചത്. പുതിയ വേഗപരിധി കർശനമായി പാലിക്കണമെന്നും യാത്രക്കാർ റോഡിലെ സൈൻ ബോർഡുകൾ ശ്രദ്ധിക്കണമെന്നും അബുദാബി മൊബിലിറ്റി അധികൃതർ ഓർമ്മിപ്പിച്ചു. ഇതിനുപുറമെ, ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡിൽ (ഇ11) താൽക്കാലിക ഗതാഗത നിയന്ത്രണവും പ്രഖ്യാപിച്ചിട്ടുണ്ട്. അൽ ഷഹാമയിലേക്ക് പോകുന്ന ഭാഗത്തെ രണ്ട് ഇടത് ലെനുകളാണ് താൽക്കാലികമായി അടച്ചിടുന്നത്. സെപ്റ്റംബർ 13 ഞായറാഴ്ച അർദ്ധരാത്രി 12 മണി മുതൽ സെപ്റ്റംബർ 14 തിങ്കളാഴ്ച പുലർച്ചെ 5 മണി വരെയാണ് ഈ നിയന്ത്രണം. ഈ പാതയിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യത്തിന് സമയമെടുത്തു യാത്ര തിരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

You may also like