Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 8, 2026 | 01:21 AM

യുഎഇയിലെ ഫിലിപ്പീൻസ് തൊഴിലാളികൾക്ക് ആശ്വാസം; സാമ്പത്തിക ആനുകൂല്യങ്ങൾ ഇനി വേഗത്തിൽ ലഭിക്കും

by Raneesha Razak

ദുബായ് : യുഎഇയിലുള്ള വിദേശ ഫിലിപ്പീൻസ് തൊഴിലാളികൾക്കും (OFWs) അവരുടെ കുടുംബങ്ങൾക്കും തങ്ങളുടെ സാമ്പത്തിക ആനുകൂല്യങ്ങളും ക്ലെയിമുകളും ഇനി മുതൽ വളരെ വേഗത്തിൽ ലഭ്യമാകും. ഇതുമായി ബന്ധപ്പെട്ട് അബുദാബിയിലെ ഫിലിപ്പീൻസ് എംബസിയും മൈഗ്രന്റ് വർക്കേഴ്സ് ഓഫീസും (MWO) പുതിയ ധാരണാപത്രത്തിൽ (MOA) ഒപ്പുവെച്ചു. ഫിലിപ്പീൻസ് ‘മൈഗ്രന്റ് വർക്കേഴ്സ് ഡേ 2026’ നോട് അനുബന്ധിച്ച് ജൂൺ 5-നാണ് ഇരു സ്ഥാപനങ്ങളും ഈ നിർണ്ണായക കരാറിൽ ഒപ്പിട്ടത്.

തൊഴിലാളികൾക്ക് ലഭിക്കേണ്ട ബ്ലഡ് മണി (Blood money), സർവീസ് ആനുകൂല്യങ്ങൾ (End-of-service benefits), മറ്റ് തൊഴിൽ സംബന്ധമായ ക്ലെയിമുകൾ എന്നിവ കാര്യക്ഷമമായി കൈമാറുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനും വ്യക്തമായ ഒരു ഔദ്യോഗിക സംവിധാനം ഈ കരാറിലൂടെ രൂപീകരിച്ചിട്ടുണ്ടെന്ന് ഫിലിപ്പീൻസ് ഡിപ്പാർട്ട്മെന്റ് ഓഫ് മൈഗ്രന്റ് വർക്കേഴ്സ് (DMW) വ്യക്തമാക്കി. എംബസിയും എംഡബ്ല്യുഒയും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിലൂടെ, ദീർഘകാലമായി തീർപ്പാക്കാതെ കിടക്കുന്ന ക്ലെയിമുകളിലെ അഡ്മിനിസ്ട്രേറ്റീവ് തടസ്സങ്ങൾ ഒഴിവാക്കാനും വേഗത്തിൽ പരിഹാരം കണ്ടെത്താനും സാധിക്കും. വിദേശത്ത് ജോലി ചെയ്യുന്ന ഫിലിപ്പീൻസ് പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് അർഹമായ നീതിയും സഹായവും കൃത്യസമയത്ത് ഉറപ്പാക്കുന്നതിനുമുള്ള ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധതയാണ് ഈ പുതിയ ചുവടുവെപ്പെന്ന് ലേബർ അറ്റാഷെ തെരേസ ഓൾഗാഡോ പറഞ്ഞു. ഏറ്റവും കൂടുതൽ ഫിലിപ്പീൻസ് പ്രവാസികൾ താമസിക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ.

You may also like